‘ഇത് ഇടത് ഐക്യത്തിന്‍റെ വിജയം, കണക്കെടുക്കേണ്ടതില്ല’, പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനത്തിൽ ആദ്യ പ്രതികരണവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ഇത് ഇടതുപക്ഷ ഐക്യത്തിന്റെ വിജയമാണെന്നും വിജയപരാജയങ്ങളുടെ കണക്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി തീരുമാനങ്ങൾ അറിയിക്കുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐയുടെ കടുത്ത നിലപാടാണ് പിഎംശ്രീ മരവിപ്പിക്കലിന് കാരണമായത്. ബുധനാഴ്ച വൈകീട്ടത്തെ മന്ത്രിസഭാ യോഗത്തിന് മുമ്പ് സിപിഐ മന്ത്രിമാർ വിട്ടുനിൽക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, മരവിപ്പിക്കൽ നീക്കം വന്നതോടെ അവർ യോഗത്തിൽ പങ്കെടുക്കുന്നു. ഈ തീരുമാനം എൽഡിഎഫിന്റെയും ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണെന്ന് ബിനോയ് വിശ്വം ആവർത്തിച്ചു. സിപിഎമ്മും സർക്കാരും ഒത്തൊരുമിച്ചുള്ള നടപടിയാണിത്.

More Stories from this section

family-dental
witywide