
ഇന്ത്യക്കാരായ പുരുഷ യാത്രക്കാര്‍ വിമാനത്തില്‍ വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന വനിതാ പൈലറ്റിന്റെ തുറന്നു പറച്ചില്‍ ചര്‍ച്ചയാകുന്നു. ചില ഇന്ത്യന്‍ പുരുഷ യാത്രക്കാര്‍ വനിതാ ഫ്‌ലൈറ്റ് ജീവനക്കാരോട് പെരുമാറിയതിനെ കുറിച്ച് ഒരു അന്താരാഷ്ട്ര എയര്‍ലൈന്‍ പൈലറ്റ് റെഡ്ഡിറ്റിലാണ് തുറന്നു പറഞ്ഞത്. അനാവശ്യ ഫോട്ടോയെടുക്കുകയും മോശമായി സംസാരിക്കുകയും ചെയ്‌തെന്നും, അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിച്ചെന്നുമടക്കമാണ് പൈലറ്റ് വെളിപ്പെടുത്തിയത്. ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരോട് അനാദരവ് കാണിക്കുന്ന ആവര്‍ത്തിച്ചുള്ള സംഭവങ്ങളില്‍ അവര്‍ നിരാശയും നാണക്കേടും പ്രകടിപ്പിച്ചവെന്നും പൈലറ്റ് പറയുന്നു.
‘ഞാന്‍ ഒരു അന്താരാഷ്ട്ര എയര്‍ലൈനില്‍ ജോലി ചെയ്യുന്ന ഒരു പൈലറ്റാണ്, ധാരാളം ഇന്ത്യന്‍ പുരുഷന്മാര്‍ വനിതാ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരോട് അനുചിതമായി പെരുമാറുന്നുവെന്ന് ക്യാബിന്‍ ക്രൂവില്‍ നിന്ന് ഞാന്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്നു. രഹസ്യമായി അവരുടെ ഫോട്ടോകള്‍ എടുക്കുക, വിചിത്രമായ അഭിപ്രായങ്ങള്‍ പറയുക, തുറിച്ചുനോക്കുക, അല്ലെങ്കില്‍ മോശമായി പെരുമാറുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ദുഃഖകരമെന്നു പറയട്ടെ, മിക്കപ്പോഴും, അത് ഇന്ത്യന്‍ പുരുഷന്മാരാണ്,’ റെഡ്ഡിറ്റ് പോസ്റ്റില്‍ പൈലറ്റ് എഴുതി.
എല്ലാ ഇന്ത്യന്‍ പുരുഷന്മാരും ഈ പെരുമാറ്റം പ്രകടിപ്പിക്കുന്നില്ലെങ്കിലും, ക്രൂ അംഗങ്ങള്‍ ഇന്ത്യന്‍ യാത്രക്കാരില്‍ നിന്ന് ഇത് പ്രതീക്ഷിക്കുന്നത് സാധാരണമാണെന്നാണ് പൈലറ്റ് പറയുന്നത്. കൂടാതെ ചില വ്യക്തികളുടെ മോശം പ്രവൃത്തികള്‍ കാരണം എല്ലാവരിലും സൃഷ്ടിക്കപ്പെടുന്ന ചീത്തപ്പേരിനെക്കുറിച്ചും അവര്‍ ഓര്‍മ്മിപ്പിച്ചു.
As a pilot, I’m embarrassed by how often Indian men disrespect flight attendants
byu/CupPleasant8812 inTwoXIndia













