
തിരുവനന്തപുരം:കലയുടെ മാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഈ വർഷം തൃശൂരില്‍ നടക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടുമായിരിക്കും നടക്കുക. മലപ്പുറത്ത് സ്‌പെഷ്യല്‍ സ്‌കൂള്‍മേളയും നടക്കും. മുൻ വർഷത്തേതിന് സമാനമായി ഒളിമ്പിക്‌സ് മാതൃകയില്‍ തന്നെയാകും കായികമേള സംഘടിപ്പിക്കുക.
കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നടന്ന സ്‌കൂള്‍ കലോത്സവത്തിൽ തൃശൂരായിരുന്നു ചാമ്പ്യന്മാര്‍. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍നൂറ്റാണ്ടിന് ശേഷം തൃശൂര്‍ അന്ന് ചാമ്പ്യന്മാരായത്. സമാപന സമ്മേളനത്തില്‍ നടന്മാരായ ആസിഫ് അലിയും ടൊവിനോ തോമസും മറ്റു പ്രമുഖരും പങ്കെടുത്തിരുന്നു.