ലൂസേഴ്സ് ഫൈനലില്‍ മനക്കരുത്തുകൊണ്ട് കമ്പക്കയര്‍ വലിച്ചടുപ്പിച്ച് വിജയിയായി തൊടുകന്‍സ് യുകെ

ഷിക്കാഗോ: നിറഞ്ഞ സദസ്…കമ്പക്കയറില്‍ പിടിമുറുക്കിയ കരുത്തന്മാരെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കാണികള്‍…ഇതിനിടയില്‍ ലൂസേഴ്‌സ് ഫൈനലില്‍ കരുത്തുതെളിയിച്ച് തൊടുകന്‍സ് യുകെ. കമ്പക്കളരിയിലെ കയറില്‍ കൈക്കരുത്തും മനക്കരുത്തും കൊണ്ടാണ് ഷിക്കാഗോ സോഷ്യല്‍ ക്ലബ് നടത്തുന്ന അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ കരുത്തന്മാരായ തൊടുകന്‍സ് വിജയക്കയര്‍ തങ്ങളിലേക്ക് അടുപ്പിച്ചത്.

അതേസമയം അൽപസമയത്തിനകം ഫൈനൽ മത്സരം ആരംഭിക്കും. ഒന്നാംസ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്പോണ്‍സര്‍. രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്പോണ്‍സര്‍.

മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. റ്റോണി & ഫ്രാന്‍സിസ് കിഴക്കേക്കുറ്റാണ് സ്പോണ്‍സര്‍. നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോളറാണ് സമ്മാനത്തുക. ഷിക്കാഗോ മംഗല്യ ജുവല്വറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുന്‍ മാമ്മൂട്ടില്‍ എന്നിവരാണ് സ്പോണ്‍സര്‍മാര്‍.

More Stories from this section

family-dental
witywide