പോൾ ജോസഫ് ഷിക്കാഗോയിൽ അന്തരിച്ചു

ഷിക്കാഗോ: തൊടുപുഴ ഇല്ലിക്കുന്നുംപുറത്ത് പോൾ ജോസഫ് ഷിക്കാഗോയിൽ അന്തരിച്ചു. പരേതനായ ഇ.പി. ജോസഫിന്റെയും പരേതയായ ഏലിയാമ്മ (തോട്ടുംകാൽ (മാല) യുടേയും മകനാണ്. ഭാര്യ: ഷൈലി ഇല്ലിക്കുന്നുംപുറത്ത് (എറണാകുളം മട്ടോഴിത്താഴത്ത് കുടുംബാംഗം). മക്കൾ: അരുൺ – ചിന്നുക്കുട്ടി (മുള്ളൂർ, സംക്രാന്തി) – ദുബായ്, കിരൺ – അനിജമോൾ (ചൂരവേലികുടിലിൽ, കല്ലറ) ഷിക്കാഗോ, വരുൺ – ആൽഫി (കലയക്കുന്നേൽ, മാനന്തവാടി) ഷിക്കാഗോ. കൊച്ചുമക്കൾ: ഇവമരിയ, ഇസബെല്ല, ഹെസ്ലിൻ എലിസ, പോൾ ഇല്ലിക്കുന്നുംപുറത്ത്.

സഹോദരങ്ങൾ: എൽസമ്മ -പരേതനായ ജോയി (കണ്ടാരപ്പള്ളിൽ, കുറുപ്പന്തറ) – ഷിക്കാഗോ, മേഴ്സി & പരേതനായ ജോസഫ് (കൂപ്ലിക്കാട്ട്, കണ്ണങ്കര) – ഷിക്കാഗോ, വിൻസെന്റ് ജോസഫ് – ഷിക്കാഗോ, ടെസ്സി പരേതനായ രാജൻ (കുടിലിൽ, പിറവം) – ഷിക്കാഗോ, ജെസ്റ്റി & സാബു (ചെരുവുംകാലായിൽ, കുറുപ്പന്തറ) – ഷിക്കാഗോ, സാജൻ & നിമ്മി (കോതനല്ലൂർ മാക്കിൽ) ഷിക്കാഗോ, സിജി & മാത്തുക്കുട്ടി (പായിക്കാട്ട്പുത്തൻപുരയിൽ, രാമപുരം) – ഷിക്കാഗോ, തോമസ്കുട്ടി (സുജിത് ജോസഫ്) – ഷിക്കാഗോ.

സെപ്റ്റംബർ 10ന് രാവിലെ എട്ടു മുതൽ പത്ത് വരെ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക്കാ പള്ളിയിൽ (145 ഈസ്‌റ്റ് ഗ്രാൻഡ് അവന്യൂ, ബെൻസെൻവില്ലെ, IL 60106) പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് പ്രാർഥനകളും കുർബാനയും. ഹിൽസൈഡിലെ ക്വീൻ ഓഫ് ഹെവൻ സെമിത്തേരിയിലെ ക്നാനായ സെക്ഷനിൽ ശവസംസ്കാരം നടക്കും.

More Stories from this section

family-dental
witywide