ജോർജിയയിൽ തോമസ് വർഗ്ഗീസ് അന്തരിച്ചു

ജോർജിയയിലെ വാർണർ റോബിൻസിൽ തോമസ് പറോലിൽ വർഗ്ഗീസ് അന്തരിച്ചു. 78 വയസായിരുന്നു. ഡിസംബർ 12 വെള്ളിയാഴ്ചയാണ് അന്തരിച്ചത്. പരേതരായ എം.പി. വർഗ്ഗീസിന്റെയും അന്നമ്മ വർഗ്ഗീസിന്റെയും മകനാണ്. റാന്നി ഇട്ടിച്ചുവാട് പറോലിൽ കുടുംബാഗവും അറ്റ്ലാന്റ മാർത്തോമ്മാ ഇടവക അംഗവുമാണ്. ഭാര്യ: ശ്രീമതി. കുഞ്ഞൂജോമ്മ തോമസ്.മക്കൾ: ഷെറിൻ തോമസ്, ഷിനോ തോമസ്, ഷിക്കാ അച്ചൻകുഞ്ഞ്.

തോമസ് വർഗ്ഗീസിന്റെ വേർപാടിൽ റവ . ജേക്കബ് തോമസ്, അറ്റ്ലാന്റ മാർത്തോമ്മാ ഇടവകയുടെ ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മറ്റ് ഇടവകാംഗങ്ങൾ എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു .സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് വ്യക്തമാക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

Thomas Varghese passed away in Georgia