വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നരിൽ ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള അമേരിക്കയിലെ മൂന്ന് സുഹൃത്തുക്കൾ. അമേരിക്കയിലെ സിലിക്കൺ വാലിയിൽ നിന്നുള്ള 22 വയസ്സുകാരായ, ഹൈസ്കൂൾ കാലം മുതലേ സുഹൃത്തുക്കളായ ബ്രെൻഡൻ ഫൂഡി, ഇന്ത്യൻ വംശജരായ ആദർശ് ഹിരേമത്, സൂര്യ മിധ എന്നിവരാണ് ഇവർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ൻ്റെ വളർച്ചയിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
സാൻഫ്രാൻസിസ്കോ ആസ്ഥാനമായി മൂവരും ചേർന്ന് സ്ഥാപിച്ച AI റിക്രൂട്ടിംഗ് പ്ലാറ്റ്‌ഫോം ‘മെർകോർ’ (Mercor), 350 മില്യൺ ഡോളർ ഫണ്ടിംഗ് നേടി നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതോടെ, 23-ാം വയസ്സിൽ ബില്യണറായ മർക്ക്സ് സക്കർബർഗിനെ മറികടന്ന് ഇവർ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണർമാരായി.
മൂവർക്കും കമ്പനിയിൽ ഏകദേശം 22% വീതം ഓഹരി ഉള്ളതിനാൽ, ഓരോരുത്തർക്കും 2 ബില്യൺ ഡോളറിലധികം വ്യക്തിഗത സമ്പാദ്യമായിട്ടുണ്ട്. ഫൂഡി കമ്പനിയുടെ സിഇഒ ആണെങ്കിൽ ആദർശ് ഹിരേമത് സിടിഒ ആയി പ്രവർത്തിക്കുന്നു. സൂര്യ മിധ ബോർഡ് ചെയർമാനാണ്. ആദർശ് ഹിരേമതിൻ്റെ മാതാപിതാക്കൾ കര്‍ണാടക സ്വദേശികളും സൂര്യ മിധയുടെ മാതാപിതാക്കൾ ഡൽഹിയിൽ സ്വദേശികളുമാണ്.
സാൻ ഹോസെയിലെ ബെല്ലാർമൈൻ കോളേജ് പ്രെപ്പറേറ്ററി എന്ന സ്കൂളിൽ പഠിക്കുമ്പോഴാണ് മൂവരുടെയും സൗഹൃദം ആരംഭിച്ചത്. ഹൈസ്കൂളിനു ശേഷം ഫൂഡി ജോർജ്ടൗണിൽ ഇക്കണോമിക്സ്, ഹിരേമഠ് ഹാർവാർഡിൽ കമ്പ്യൂട്ടർ സയൻസ്, മിധ ജോർജ്ടൗണിൽ ഫോറിൻ സർവീസിൽ പഠനം തുടരുകയും പിന്നീട് സ്റ്റാർട്ടപ്പ് സ്വപ്നം അവരെ വീണ്ടും ഒന്നിപ്പിക്കുകയുമായിരുന്നു.
ഇന്ത്യയിലെ പ്രാവീണ്യമുള്ള എഞ്ചിനീയർമാരെ അമേരിക്കൻ സ്റ്റാർട്ടപ്പുകളുമായി ബന്ധിപ്പിക്കുന്ന ഓൺലൈൻ ഫ്രീലാൻസ് മാർക്കറ്റ്പ്ലേസായി 2023- ലാണ് ഇവർ ‘മെർകോർ’ എന്ന കമ്പനി ആരംഭിച്ചത്. എന്നാൽ ChatGPT പോലുള്ള മോഡലുകൾക്ക് ആവശ്യമായ “ഹ്യൂമൻ-ഇൻ-ദി-ലൂപ്പ്” സേവനങ്ങൾ വേഗത്തിൽ ഉയർന്നതോടെ കമ്പനി AI അടിസ്ഥാനമാക്കിയ റിക്രൂട്ടിംഗ് പ്ലാറ്റ്‌ഫോമാക്കി മാറി.
ഇപ്പോൾ മെർകോർ 30,000-ത്തിലധികം വിദഗ്ധരടങ്ങുന്ന ആഗോള നെറ്റ്‌വർക്ക് ആണ്. നിയമം, വൈദ്യശാസ്ത്രം, ഫിനാൻസ്, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഇതിൽ ഉൾപ്പെടുന്നു. ഇവർ OpenAI, Anthropic, Google DeepMind പോലുള്ള പ്രമുഖ AI കമ്പനികൾക്ക് ഡാറ്റാ ലേബലിംഗ്, സിമുലേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സേവനം നൽകുകയാണ്.
വെറും 22 വയസ്സുകരായ ഇവർ നേതൃത്വം നൽകുന്ന കമ്പനിയിൽ 30 അംഗ ടീമുകളുമുണ്ട്. 2035 ൽ ലോകമെമ്പാടുമുള്ള തൊഴിലാളികളെയും ജോലികളെയും ഒരേ പ്ലാറ്റ്‌ഫോമിൽ ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഹിരേമത് പറയുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് 100 മില്യൺ മാത്രമായിരുന്ന ഇവരുടെ കമ്പനിയുടെ വാർഷിക വരുമാനം 2024 മധ്യത്തോടെ 500 മില്യൺ ഡോളറിലേക്ക് ഉയർന്നു.
ഫണ്ടിംഗ് ഘട്ടങ്ങൾ ഫെല്ലോഷിപ്പ് വഴി 100,000 ഡോളർ ഗ്രാന്റ് നേടി ഇവർ വേഗത്തിൽ പിന്നിടുകയായിരുന്നു. മെറ്റ കമ്പനി Scale AI എന്ന പ്രധാന എതിരാളിയെ 14.3 ബില്യൺ ഡോളർക്കു സ്വന്തമാക്കിയതാണ് ഇവരുടെ അവസാന വളർച്ച നേട്ടം. അതിന് പിന്നാലെ OpenAI, DeepMind പോലുള്ള കമ്പനികൾ ഇവരുടെ കമ്പനിയെ ആശ്രയിച്ചു. 350 മില്യൺ ഡോളർ സീരീസ് C ഫണ്ടിംഗോടെയാണ് ഈ സുഹൃത്തുക്കൾ ഇപ്പോൾ ഔദ്യോഗികമായി ബില്യണർമാരുടെ ക്ലബ്ബിലേക്ക് കടന്നിരിക്കുന്നത്.
Three American friends, including one of Indian origin, become the world’s youngest self-made billionaires















