
ഇസ്ലാമാബാദ്: ചൊവ്വാഴ്ച പാകിസ്ഥാനില്‍ വിവിധ ഇടങ്ങളിലായി നടന്ന മൂന്ന് ആക്രമണങ്ങളില്‍ കുറഞ്ഞത് 25 പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ഒരു രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ട് നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 14 പേര്‍ മരിച്ചു. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) യിലെ നൂറുകണക്കിന് അംഗങ്ങള്‍ ഒത്തുകൂടിയ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഒരു സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്തായിരുന്ന സ്‌ഫോടനം. നിരവധി ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.
ഇറാന്റെ അതിര്‍ത്തിക്കടുത്തുള്ള ബലൂചിസ്ഥാനില്‍ ചൊവ്വാഴ്ച നടന്ന മറ്റൊരു ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ അവരുടെ താവളത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ആറ് സൈനികരും കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.












