
കോട്ടയം: പാലായിൽ സ്വതന്ത്രരായി മത്സരിച്ച പുളിക്കണ്ടം കുടുംബത്തിലെ മൂന്നുപേരും വിജയകിരീടം ചൂടി. ബിനു പുളിക്കകണ്ടം മകൾ ദിയ ബിനു,ബിജു പുളിക്കണ്ടം എന്നിവരാണ് വിജയിച്ചത്. 13, 14 15 വാർഡുകളിലായിരുന്നു ഇവർ ജനവിധി തേടിയത്. 20 വർഷമായി കൗൺസിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാർഥിയായും ഒരു തവണ സിപിഎം സ്ഥാനാർഥിയായും 2 തവണ സ്വതന്ത്രനായി ജയിച്ചിട്ടുണ്ട്.
കേരള കോൺഗ്രസ്(എം) മായുള്ള തർക്കങ്ങൾക്കൊടുവിൽ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. യു ഡി എഫ് ഇവിടെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ഇപ്പോഴത്തെ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു.
അതേസമയം, പാലാ മുനിസിപ്പാലിറ്റിയിൽ യുഡിഎഫിനാണ് ലീഡ്. യുഡിഎഫിന് -12, എൽഡിഎഫിന് -10, മറ്റുള്ളവർ – 4 എന്നിങ്ങനെയാണ് ലീഡ് നില
Three members of the Pulikakandam family won seats in the Pala Municipality.















