കൊച്ചിയിൽ അമ്മയ്ക്കൊപ്പം സഞ്ചരിച്ച മൂന്ന് വയസ്സുകാരിയെ കാണാതായി; അമ്മയുടെ മൊഴികളിൽ വൈരുധ്യം, വ്യാപക തിരച്ചിലിൽ പൊലീസ്

കൊച്ചി: തിരുവാങ്കുളത്ത് മൂന്ന് വയസ്സുകാരിയെ കാണാതായി. കല്യാണി എന്ന കുട്ടിയെയാണ് മാതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായത്. ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. തിരുവാങ്കുളത്ത് നിന്ന് ഇവര്‍ ഓട്ടോയില്‍ സഞ്ചരിച്ചതായി സൂചനയുണ്ട്. മാതാവ് അങ്കണ്‍വാടിയില്‍ നിന്ന് കുട്ടിയെ ഓട്ടോയില്‍ കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. പരാതിയില്‍ പുത്തന്‍കുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു.

മാതാവിന്റെ മൊഴികളില്‍ വൈരുധ്യമുണ്ട്. ആദ്യം പറഞ്ഞത് ബസ് യാത്രക്കിടെ കാണാതായെന്നാണ്. എന്നാല്‍, പുഴയില്‍ ഉപേക്ഷിച്ചെന്ന് ബന്ധുവിനോട് പറഞ്ഞതായും വിവരമുണ്ട്. മൂഴികുളം പാലത്തിന്റെ പരിസരത്തുള്‍പ്പെടെ പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയാണ്. ഓട്ടോയിലാണ് ചെങ്ങമനാട് കുറുമശ്ശേരിയില്‍ നിന്ന് മാതാവ് സ്വന്തം വീട്ടില്‍ എത്തിയത്. ഈ സമയത്ത് ഇവരോടൊപ്പം കുട്ടി ഇല്ലായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി.

കാണാതാകുമ്പോള്‍ പിങ്ക് കളര്‍ ടോപ്പും നീല പാന്റ്‌സുമാണ് കല്യാണി ധരിച്ചിരുന്നത്. മകളുമായി മാതാവ് തിരുവാങ്കുളം ജങ്ഷനിലൂടെ നടക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കേണ്ട ഫോണ്‍ നമ്പര്‍: 0484 2623550, 9744342106.

More Stories from this section

family-dental
witywide