
ന്യൂയോർക്ക്: ബ്രോങ്ക്സിൽ താമസിക്കുന്ന ഓഗസ്റ്റിൻ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (85) ഡിസംബർ 16 ന് അന്തരിച്ചു. കോട്ടയം ജില്ലയിലെ പെരുംതുരുത്ത് സ്വദേശിയാണ്. ഡിസംബർ 21 ന് പൊതുദർശനവും ഡിസംബർ 22 ന് സംസ്കാരവും നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഡിസംബർ 21 ഞായർ വൈകിട്ട് 4:00 മുതൽ രാത്രി 8:00 വരെ ഫ്ലിൻ മെമ്മോറിയൽ ഹോം – സെൻട്രൽ പാർക്ക് അവന്യൂ, 1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, NY 10710 ലായിരിക്കും പൊതുദർശനം. ഡിസംബർ 22 തിങ്കൾ രാവിലെ 10:00 മണിക്ക് സെന്റ് തോമസ് സിറോ മലബാർ ചർച്ച് 810 ഈസ്റ്റ് 221-ാം സ്ട്രീറ്റ്, ബ്രോങ്ക്സ്, NY ൽ വച്ചായിരിക്കും സംസ്കാര ചടങ്ങുകൾ. സംസ്കാരം മൗണ്ട് കാൽവറി സെമിത്തേരി, 575 ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്, NY നടക്കും.
മക്കൾ: വിജോ ജോസഫ്, ബിന്ദു ഗോട്ട്‌ലീബ്
മരുമക്കൾ: ഐലീൻ ജോസഫ്, എറിക് ഗോട്ട്‌ലീബ്,
കൊച്ചുമക്കൾ: തേജസ്സ് , മായ, കോണർ, ഡിലൻ.















