നെയ്യാറ്റിൻകരയിലെ ബിജെപി പ്രതിഷേധം, മുഖ്യമന്ത്രിക്ക് തുഷാർ ഗാന്ധിയുടെ കത്ത്; ‘കേസ് പാടില്ല, പരാതിയില്ല, പ്രതിഷേധം ജനാധിപത്യ അവകാശം’

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തനിക്കെതിരായ ബി ജെ പി പ്രതിഷേധത്തിൽ കേസെടുത്തതുമായി ബന്ധപ്പെട്ട് തുഷാർ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. പ്രതിഷേധിച്ച 5 ബി ജെ പിക്കാർക്കെതിരെ കേസെടുത്ത നടപടി പിൻവലിക്കണം എന്നാണ് തുഷാർ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമനടപടികൾ വേണ്ടെന്നും തുഷാർ ഗാന്ധി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിഷേധിച്ചവരോട് പരാതിയില്ലെന്ന് വ്യക്തമാക്കിയ തുഷാർ ഗാന്ധി, ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശങ്ങളുണ്ടെന്നും ചൂണ്ടികാട്ടി. ബി ജെ പി പ്രവർത്തകർ അവരുടെ പ്രതിഷേധിക്കാനുള്ള അവകാശമാണ് വിനിയോഗിച്ചത്. അക്രമരഹിതമായാണ് അവർ പ്രതിഷേധിച്ചത്. അതുകൊണ്ടുതന്നെ ജനാധിപത്യപരമായ മര്യാദ എന്ന നിലയിൽ അവർക്കെതിരെ കേസെടുക്കാൻ പാടില്ല എന്നതാണ് തന്‍റെ പക്ഷം. വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും തുഷാർ ഗാന്ധി കത്തിലൂടെ അറിയിച്ചു.

More Stories from this section

family-dental
witywide