ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ ടിക്കറ്റ് നിരക്കും കുതിച്ചുയരുന്നു

ഇൻഡിഗോ വിമാന സർവീസുകൾ രാജ്യത്ത് മുടങ്ങിയതിന് പിന്നാലെ യാത്രക്കാർക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയരുന്നു. ഇന്ന് ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് നാൽപതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കിൽ അത് മുപ്പതിനായിരത്തിനടുത്താണ്. നാളത്തേക്കാണെങ്കിൽ ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്. ഇതോടെ ടിക്കറ്റിന് റദ്ദായാൽ പകരം ടിക്കറ്റ് എടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ് യാത്രക്കാർ.

മറ്റു നഗരങ്ങളായ മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമെല്ലാം ടിക്കറ്റ് നിരക്ക് ഇതേ പോലെയാണ്. തിരക്ക് കൂടിയതോടെ വിമാനക്കമ്പനികളെല്ലാം നിരക്ക് കുത്തനെ കൂട്ടി. എന്നാൽ, വിമാനം വൈകുമ്പോഴും യാത്രക്കാർക്ക് പ്രത്യേകം സൗകര്യങ്ങളൊന്നും നൽകാൻ ഇൻഡിഗോ തയ്യാറായിട്ടില്ല. ഭക്ഷണത്തിനായി വിമാനത്താവളത്തിൽ മുടക്കേണ്ട തുകയും സാധാരണക്കാരായ യാത്രക്കാർക്ക് വൻ ബുദ്ധിമുട്ടാകുകയാണ്.

വിഷയത്തിൽ ഇൻഡിഗോയുടെ കുത്തകവത്കരണമാണ് സ്ഥിതി മോശമാക്കിയതെന്നും സാധാരണക്കാരാണ് ഇതിന് വില നൽകേണ്ടി വരുന്നതെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. എന്നാൽ, പൈലറ്റുമാരുടെ സമയക്രമത്തിൽ ഡിജിസിഎ നിർബന്ധമാക്കിയ വ്യവസ്ഥകളാണ് തിരിച്ചടിയായതെന്നാണ് ഇൻഡിഗോ ആവർത്തിക്കുന്നത്.

Ticket prices soar after IndiGo flight services suspended

More Stories from this section

family-dental
witywide