ടിക്ടോക്ക് ആരാധകരെ ഇതിലും വലിയ സന്തോഷമുണ്ടോ? 5 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് റിപ്പോർട്ട്, ഇന്ത്യ-ചൈന വീണ്ടും ‘ഭായി ഭായി’

ഡൽഹി: ഇന്ത്യയിൽ അഞ്ച് വർഷം മുമ്പ് നിരോധിക്കപ്പെട്ട ചൈനീസ് ആപ്പായ ടിക് ടോക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളുടെ വാർത്ത പ്രകാരം, ചില ഉപയോക്താക്കൾക്ക് ടിക് ടോക്കിന്റെ വെബ്സൈറ്റ് വീണ്ടും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 2020-ൽ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണി ഉയർത്തുന്നുവെന്ന കാരണത്താൽ കേന്ദ്ര സർക്കാർ ടിക് ടോക് ഉൾപ്പെടെ 59 ആപ്ലിക്കേഷനുകൾ നിരോധിച്ചിരുന്നു. എന്നാൽ, ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക് ടോക് ഇപ്പോഴും ലഭ്യമല്ല.

നിരോധനം ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 69A പ്രകാരമായിരുന്നു, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഹാനികരമായ പ്രവർത്തനങ്ങളിൽ ടിക് ടോക് ഏർപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്ന്. ഇപ്പോൾ, ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ടിക് ടോക്കിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. അമേരിക്കയുമായുള്ള വ്യാപാര സംഘർഷവും ഇന്ത്യ-ചൈന ബന്ധത്തിലെ പുരോഗതിയും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.

More Stories from this section

family-dental
witywide