ടിക് ടോക് : ഉടമസ്ഥാവകാശ കൈമാറ്റത്തിന് അമേരിക്കയും ചൈനയും തമ്മില്‍ ധാരണ

ന്യൂയോര്‍ക്ക്: അമേരിക്കയും ചൈനയും തമ്മില്‍ ടിക് ടോകിന്‍റെ ഉടമസ്ഥാവകാശം കൈമാറുന്ന കാര്യത്തിൽ ധാരണയായെന്ന് ചൈനീസ് ഭാഗത്ത് നിന്നും സ്ഥിരീകരണം. അമേരിക്കയിൽ 170 മില്യൺ യൂസർമാരുള്ള ആപ്പാണ് ടിക് ടോക്. അമേരിക്കയിലെ ടിക് ടോക്ക് ആപ്പും, ഡാറ്റയും, അനുബന്ധ സാങ്കേതിക വിദ്യയും വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച അമേരിക്കൻ കമ്പനികൾക്കാകും ഉടമസ്ഥാവകാശം കൈമാറുക. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസാണ് നിലവിൽ ടിക് ടോകിന്‍റെ ഉടമ.

അതേസമയം, ഏതൊക്കെ കമ്പനികൾക്കാണ് ആപ്പ് കൈമാറുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വമ്പന്‍ കമ്പനികൾ ടിക് ടോക് വാങ്ങാൻ രംഗത്തുണ്ടെന്ന് മാത്രമാണ് പ്രഖ്യാപിച്ചത്. ജെഫ് ബെസോസിന്‍റെ ആമസോണടക്കം ടിക് ടോക് വാങ്ങാൻ രംഗത്തുള്ളതായും റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ ട്രംപ് ആപ്പിനുള്ള നിരോധന ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധി നീട്ടി നൽകി.

More Stories from this section

family-dental
witywide