
കൊച്ചി: ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ വിബിഎ എക്സലന്‍സ് അവാര്‍ഡ് ഒ യെസ് ഹോം സൊല്യൂഷന്‍സ് സി ഇ ഒ ടിഞ്ചു പത്മനാഭന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി സമ്മാനിച്ചു. ബിസിനസ്, സേവന മേഖലകളില്‍ അദ്ദേഹം നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. സി ബാലഗോപാല്‍ ഐഎഎസ്, വിബിഎ സെക്രട്ടറി സുധീഷ് ഭാസ്‌കരന്‍, വിബിഎ പ്രസിഡന്റ് രാജീവ് എ ടി, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍, വി സത്യനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒ യെസ് ഹോം സൊല്യൂഷന്‍സ് പുതിയ ഓഫിസ് യു എസിലെ ഷിക്കാഗോയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.











