കലാഭവൻ നവാസിന്റെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച്ച, അത്രമേൽ ഉള്ളുപൊള്ളിക്കുന്ന കുറിപ്പുമായി ടിനി ടോം, ഇനി ‘ഈ പാദുകങ്ങൾക്ക് വിശ്രമം’

അത്രമേൽ മലയാളികളെ ചിരിപ്പിച്ച കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് ഏവരും. ആ യഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സാധിച്ചിട്ടില്ല. 51-ാം വയസില്‍ ഒട്ടും നിനച്ചിരിക്കാതെയുള്ള മരണം ഏവരെയും നൊമ്പരപ്പെടുത്തുകയാണ്. അതിനിടയിലാണ് നവാസിന്റെ വീട് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ചുള്ള നടന്‍ ടിനി ടോം ഫേസ്ബുക്ക്‌ കുറിപ്പ് ഏവരുടെയും കണ്ണ് നനയിക്കുന്നത്. നവാസ് ഉപയോഗിച്ചിരുന്ന ചെരുപ്പുകള്‍ മകന്‍ തുടച്ച് വൃത്തിയാക്കി വച്ചിരിക്കുന്നതിന്റെ ചിത്രമാണ് ടിനി ടോം പങ്കുവച്ചിരിക്കുന്നത്. ആ കാഴ്ച കണ്ട് തന്റെ നിയന്ത്രണം വിട്ടു പോയെന്നാണ് ടിനി ടോം പറയുന്നത്. ഇനി ഈ പാദുകങ്ങള്‍ക്ക് വിശ്രമം എന്നും അദ്ദേഹം വേദനയോടെ കുറിച്ചിട്ടുണ്ട്.

ടിനി ടോമിന്റെ കുറിപ്പ്

ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ….കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ …തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു …ഞാൻ വിട ചൊല്ലി …ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ …അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് …സഹോദര വിട …മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പിക്കാനും മാത്രംഅറിയാവുന്ന നമുക്ക് ഒത്തുകൂടാം …

More Stories from this section

family-dental
witywide