ഒറ്റ രാത്രിയിൽ രാജ്യം ഞെട്ടിയ ദിനം; നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം

ന്യൂഡൽഹി: രാജ്യത്ത് 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചതിന് ഇന്ന് ഒമ്പത് വർഷം. 2016 നവംബർ 8- നാണ് രാത്രി എട്ട് മണിക്ക് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപാ നോട്ടുകൾ ഇനി നിയമപരമല്ലെന്ന് പ്രഖ്യാപിച്ചത്. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുക, തീവ്രവാദ പ്രവർത്തനങ്ങൾക്കും മയക്കുമരുന്ന് കച്ചവടത്തിനും തടയിടുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേന്ദ്രസർക്കാർ ഈ നടപടി സ്വീകരിച്ചത്.

എന്നാൽ അപ്രതീക്ഷിതമായ ഈ തീരുമാനം രാജ്യത്തെ ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കി. പഴയ നോട്ടുകൾ ബാങ്കുകളിലും എടിഎമ്മുകളിലും മാറ്റാനായി ജനങ്ങൾ നെട്ടോട്ടമോടി. ബാങ്കുകളുടെ മുന്നിൽ കാത്തുനിന്നവരിൽ രാജ്യത്ത് എൺപതോളം പേർ കുഴഞ്ഞുവീണ് മരണപ്പെട്ടു.

2016 നവംബർ എട്ടാം തിയതി വരെ ക്രയവിക്രയത്തിലുണ്ടായിരുന്ന നോട്ടുകളുടെ മൂല്യം 17.97 ലക്ഷം കോടി ആയിരുന്നു. അതിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ 85 ശതമാനത്തോളമായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2016 -17 വാർഷിക റിപ്പോർട്ടിൽ നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി വ്യക്തമാക്കുന്നു. അതേസമയം, നോട്ട് നിരോധനത്തിന് ഒമ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും കറൻസി ഉപയോഗത്തിൽ വലിയ കുറവില്ലെന്ന് ആർബിഐയുടെ വിലയിരുത്തൽ.

Today marks nine years since the country banned 500 and 1000 rupee notes.

More Stories from this section

family-dental
witywide