
കൊച്ചി : പാലിയേക്കര ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഉത്തരവ് നീട്ടി ഹൈക്കോടതി. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയില്‍ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് തുടരുക. ഈ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റി നല്‍കിയ ഹര്‍ജിയില്‍ ആണ് കോടതി നീക്കം. ടോള്‍ പിരിവ് പുനരാരംഭിക്കുന്ന വിഷയത്തില്‍ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദേശീയ പാത അതോറിറ്റിയുടെ ഹര്‍ജി പരിഗണിക്കവേ റോഡിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ജില്ലാ കളക്ടറോട് കോടതി വിവരം തേടി. റോഡില്‍ എവിടെയൊക്കെയാണ് പ്രശ്‌നമെന്ന് കോടതി കളക്ടറോട് ചോദിച്ചു. അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശ്‌നമെന്ന് കളക്ടര്‍ മറുപടി നല്‍കി.
Tags: