മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് വീണ്ടും സ്വന്തമാക്കി ടൊവിനോ തോമസ്

രണ്ടാം തവണയും മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് സ്വന്തമാക്കി മലയാളി താരം ടൊവിനോ തോമസ്.”നരിവേട്ട” എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ വർഷം സെപ്റ്റിമിയസ് അവാർഡ് ടൊവിനോ സ്വന്തമാക്കിയത്. ആദ്യമായി ഈ പുരസ്കാരം സ്വന്തമാക്കിയത് 2023ൽ “2018” എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ്.

ഈ വർഷം വിജയ് സേതുപതി, ആരം സബ്ബ, മഹ്മൂദ് ബക്രി, മിസ്സാഘ് സാരെ, നിമാ സദ്ര്, വാൻലോപ്പ് റുങ്കുംജാഡ്, ജെറോം കുർനിയ എന്നിവരോട് മത്സരിച്ചാണ് ടൊവിനോ അവാർഡ് കരസ്ഥമാക്കിയത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവരാണ് നരിവേട്ട നിർമ്മിച്ചത്.

കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.

More Stories from this section

family-dental
witywide