ലബൂബു പാവയ്ക്ക് പകരം ലഫൂഫു; മുന്നറിയിപ്പുമായി കളിപ്പാട്ട കമ്പനി

ആഗോളതലത്തില്‍ ജനപ്രീതി ലഭിച്ച ലബൂബുവിന് പകരമായി നിരവധി വ്യാജ പാവകള്‍ മാർക്കറ്റിൽ സുലഭമാകുന്നു. ലബൂബുവിൻ്റെ വ്യാജനായ ലഫൂഫു കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നത് അപകടമാണെന്നും സുരക്ഷാ മാര്‍ക്കിങ്ങുകള്‍ ഇല്ലാതെയാണ് ഇവ വില്‍ക്കുന്നതെന്നും ലബൂബു കമ്പനി മുന്നറിയിപ്പ് നല്‍കി. വിലക്കുറവാണ് ആളുകളെ ഇത് വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നും എന്നാല്‍ ഇത് അപകടമാണെന്നും കമ്പനി പറയുന്നു.

ലഫൂഫു എന്നറിയപ്പെടുന്ന വ്യാജ അനുകരണങ്ങളിൽ നിന്ന് യഥാർത്ഥ ഉൽപ്പന്നങ്ങളെ വേർതിരിച്ചറിയാൻ ആരാധകരെ സഹായിക്കുന്നതിന് ചൈനീസ് ലൈഫ്‌സ്റ്റൈൽ കളിപ്പാട്ട കമ്പനിയായ പോപ്പ് മാർട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ലഫൂഫു കണ്ടാല്‍ ലബൂബുവുമായി സാമ്യമുണ്ടെങ്കിലും ഗുണനിലവാരം കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരുവ് കച്ചവടക്കാർ മുതൽ പല ഓൺലൈൻ സൈറ്റുകള്‍ വരെ വ്യാജ വിൽപ്പനക്കാരിൽ ഉൾപ്പെടുന്നു. ചിലർ കളിപ്പാട്ടങ്ങളെ ലബൂബുവിന്റെ പകർപ്പുകളായി തന്നെ അവതരിപ്പിക്കുമ്പോള്‍, മറ്റു ചിലർ അവയെ ഒറിജിനൽ ആയി ചിത്രീകരിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഹോങ്കോങ്ങിൽ ജനിച്ച ബെൽജിയൻ കലാകാരനായ കാസിംഗ് ലുങ് സൃഷ്ടിച്ച ഒരു ടോയ് കഥാപാത്രമാണ് ലബുബുവിന് വലിപ്പമേറിയ കണ്ണുകൾ, മുയലുകളെപ്പോലെ ഉയരമുള്ള ചെവികൾ, പല്ലുകള്‍ പുറത്തു കാണിച്ചുള്ള ചിരി എന്നിവയാണ് പ്രത്യേകത. സാധരണയായി കീചെയിനുകളായാണ് ലബൂബുകള്‍ വില്‍ക്കുന്നത്. ഇതിന് പകരമായി ഇപ്പോള്‍ വിപണിയില്‍ വന്നിരിക്കുന്നതാണ് ലഫൂഫു.

More Stories from this section

family-dental
witywide