സ്ട്രാസ്ബർഗിലെ സെൻട്രൽ സ്റ്റേഷനിൽ രണ്ട് ട്രാമുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു

ശനിയാഴ്ച ഫ്രാൻസിലെ സ്ട്രാസ്ബർഗിലെ സെൻട്രൽ സ്റ്റേഷനിൽ രണ്ട് ട്രാമുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അപകട കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരണങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോകളിലും ഫോട്ടോകളിലും രണ്ട് ട്രാമുകൾക്കുള്ളിൽ നിരവധി ആളുകൾ ഉള്ളതായി കാണാം.

ഒരു ട്രാം ട്രാക്ക് മാറി നിർത്തിയിട്ട മറ്റൊരു ട്രാമിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരു ട്രാം വേഗത്തിൽ പിന്നോട്ട് പോകുന്നത് കണ്ടതായും പിന്നീട് വലിയൊരു ഇടി ശബ്ജം കേട്ടതായും ജോഹാൻ എന്ന ദൃക്‌സാക്ഷി എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ട്രാമിന്റെ വാതിലുകൾ പറന്നുപോയതായി മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു.

അടിയന്തര സേവനങ്ങൾക്ക് പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നതിനായി പ്രദേശം മുഴുവൻ ഒഴിപ്പിച്ചിരിക്കുകയാണ്. ഏകദേശം 50 വാഹനങ്ങളും 130 അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മാരകമല്ലെങ്കിലും നിരവധി പേരുടെ തലയ്ക്കും കാൽമുട്ടുകൾക്കും പരുക്കേറ്റിട്ടുണ്ട്. എല്ലാവരേയും ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്.

tram collision in Strasbourg, France

More Stories from this section

family-dental
witywide