മലപ്പുറം എസ്പി ക്യാംപ് ഓഫീസിലെ മരംമുറി കേസ്; എസ്പി സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്‌ഐ ജോലി ഉപേക്ഷിച്ചു

എസ്പി സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്‌ഐ ജോലി ഉപേക്ഷിച്ചു. മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയില്‍ എസ്പി സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്‌ഐയാണ് ജോലി ഉപേക്ഷിച്ചത്. സംസ്ഥാന പൊലീസ് മേധാവിക്ക് ജോലി ഉപേക്ഷിക്കുന്നതായി അറിയിച്ച് എസ്‌ഐ ശ്രീജിത്ത് നരേന്ദ്രന്‍ കത്തയച്ചു.

സുജിത് ദാസിന്റെ പങ്കാളിത്തം വെളിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അന്ന് പരാതി നല്‍കി. പക്ഷെ, ഈ പരാതി ആദ്യം ഫയലില്‍ സ്വീകരിച്ചെങ്കിലും നടപടി ഉണ്ടായില്ല. പകരം തനിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചുവെന്നും ശ്രീജിത്ത് നരേന്ദ്രൻ്റെ രാജിക്കത്തില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് പൊലീസ് സേന
തന്നെ വ്യക്തിപരമായും കുടുംബത്തെ പോലും അപമാനിക്കുന്ന തരത്തിലാണ് മുന്നോട്ട് പോയത്. തനിക്ക് അനുഭവിക്കാന്‍ കഴിയുന്നതിനപ്പുറമായി. ഇനി സര്‍വീസില്‍ തുടരുന്നതിനോട് യാതൊരു താല്‍പര്യവുമില്ല എന്നെല്ലാം ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്.

സേനയോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍, സേനയില്‍ നിന്ന് യാതൊരു വിധത്തിലുള്ള ആനുകൂല്യവും കൈപ്പറ്റാന്‍ ഉദ്ദേശിക്കുന്നില്ല. അത്രത്തോളം വേദന തനിക്കുണ്ട് എന്നും കത്തില്‍ അവസാനമായി പറയുണ്ട്. മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട് ആദ്യഘട്ടത്തില്‍ പരാതി ഉന്നയിച്ച ശ്രീജിത്ത് നരേന്ദ്രന്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ്.

Tree felling case at Malappuram SP camp office; SI who filed complaint against SP Sujith Das quits job

More Stories from this section

family-dental
witywide