ആവേശത്തിമിര്‍പ്പില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം; ഓണാഘോഷ പരിപാടിയായ ‘ആര്‍പ്പോ ഇര്‍ര്‍റോ’ ഇന്ന്

ഫിലഡല്‍ഫിയ : അമേരിക്കയിലും ഓണാഘോഷ മേളങ്ങള്‍. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷ പരിപാടിയായ ‘ആര്‍പ്പോ ഇര്‍ര്‍റോ’ ഓഗസ്റ്റ് 23ന് ഫിലഡല്‍ഫിയയില്‍ നടക്കുന്നു. ഫിലഡല്‍ഫിയ സിറ്റി കമ്മിഷണര്‍ സേത്ത് ബ്ലൂസ്റ്റൈനാണ് മുഖ്യാതിഥി. ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവന്‍ മലയാളികളെയും ഒന്നിച്ചൊരു കുടക്കീഴില്‍ അണി നിരത്തികൊണ്ടാണ് ഓണാഘോഷ പരിപാടികള്‍.

23ന് ഉച്ചയ്ക്ക് 2 മണിയോടെ പഞ്ചാരിമേളത്തോടെയാണ് തുടക്കം കുറിച്ച പരിപാടിയില്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ മെഗാ തിരുവാതിര, ഓണസദ്യ, മാവേലി എഴുന്നള്ളത്ത്, ഗാനമേള തുടങ്ങി പാട്ടും നൃത്തവും മിമിക്രിയുമെല്ലാമായി കലാകാരന്മാരുടെ ഒരു വലിയ നിര തന്നെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.

പിന്നണി ഗായകന്‍ അഫ്‌സലും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ ഓണാഘോഷത്തിലെ പ്രധാന പരിപാടിയാണ്. അതിഥി കലാകാരനായി ഗായകന്‍ പന്തളം ബാലനും ഗാനമേളയില്‍ പങ്കെടുക്കും. കലാപരിപാടികള്‍ക്ക് പുറമേ സാമൂഹികസാംസ്‌കാരിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ വ്യക്തികളെ ആദരിക്കുകയും ‘മാന്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കുകയും ചെയ്യും. ഏഷ്യാനെറ്റ് ന്യൂസ് യുഎസ്എ ഹെഡ് ഡോ. കൃഷ്ണകിഷോര്‍ ആണ് ഈ വര്‍ഷത്തെ മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്.

ബിനു മാത്യു, സാജന്‍ വര്‍ഗീസ്, ജോര്‍ജ് ഓലിക്കല്‍, അഭിലാഷ് ജോണ്‍, വിന്‍സെന്റ് ഇമാനുവല്‍, സുമോദ് നെല്ലിക്കാല, അലക്‌സ് ബാബു, അരുണ്‍ കോവാട്ട്, രാജന്‍ സാമുവല്‍, അലക്സ് തോമസ്, ജോബി ജോര്‍ജ്, ഫിലിപ്പോസ് ചെറിയാന്‍, സുധാ കര്‍ത്ത, തോമസ് പോള്‍, ആഷാ അഗസ്റ്റിന്‍, ജോര്‍ജ് നടവയല്‍, റോണി വര്‍ഗീസ്, ജീമോന്‍ ജോര്‍ജ്, സുരേഷ് നായര്‍, കുര്യന്‍ രാജന്‍ എന്നിവരാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തിന്റെ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിക്കുന്ന സംഘാടകര്‍. ബ്രിജിറ്റ് വിന്‍സെന്റ്, ശോശാമ്മ ചെറിയാന്‍, സെലിന്‍ ഓലിക്കല്‍ എന്നിവര്‍ ബെസ്റ്റ് കപ്പിള്‍ കോഓര്‍ഡിനേറ്റര്‍മാരും ജോണ്‍ പണിക്കര്‍, ജോര്‍ജ്കുട്ടി ലൂക്കോസ് എന്നിവര്‍ കര്‍ഷകരത്ന കോഡിനേറ്റര്‍മാരുമാണ്.

ചിത്രങ്ങൾ കാണാം…

More Stories from this section

family-dental
witywide