നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി എക്‌സില്‍ കുറിച്ചു, രാഹുലിനെതിരെ കേസ്; മാപ്പ് പറയണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമര്‍ശിച്ചതില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് കൊല്‍ക്കത്ത പൊലീസ്.
ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് നടപടി. തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനിപുര്‍ പൊലീസാണ് രാഹുലിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.

സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനമായ ജനുവരി 23ന് രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവച്ച ഒരു കുറിപ്പില്‍ നേതാജിയുടെ മരണ തീയതി 1945 ഓഗസ്റ്റ് 18 എന്ന് കുറിച്ചിരുന്നു. എന്നാല്‍, സുഭാഷ് ചന്ദ്ര ബോസിന്റെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആര്‍ക്കും അറിയില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എക്കാലവും നിലനില്‍ക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുള്‍പ്പെടെ പ്രതികരിച്ചു. രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. നേതാജിക്ക് എന്ത് സംഭവിച്ചുവെന്ന കാര്യം കോണ്‍ഗ്രസ് മറച്ചുവച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷും ആരോപിച്ചു.

More Stories from this section

family-dental
witywide