
റായ്പുര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായി വിവാദ പരാമര്‍ശം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ കേസെടുത്ത് പോലീസ്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറ്റമുണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി അമിത് ഷാ ആണെന്നും അദ്ദേഹത്തിന്റെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം എന്നുമായിരുന്നു മഹുവയുടെ പരാമര്‍ശം.
റായ്പൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഛത്തീസ്ഗഡിലെ റായ്പുരിലെ മന പൊലീസ് സ്റ്റേഷനിലാണ് മഹുവയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ദേശ സുരക്ഷയ്ക്ക് ദോഷകരമായ ആരോപണങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.