
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നടത്തിയ വിഴിഞ്ഞം തുറമുഖ വേദിയിൽ ബി ജെ പി സംസ്ഥാന അധ്യക്ഷന് ഇരിപ്പിടം നൽകയിതിൽ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകളും വാഗ്വാദവും. ആദ്യം തന്നെയെത്തി ഒറ്റയ്ക്ക് കയറി രാജീവ് ചന്ദ്രശേഖര്‍ വേദിയിലിരുന്നതാണ് ട്രോളുകളുടെ ആധാരം. മന്ത്രി മുഹമ്മദ് റിയാസും കെ പി സി സി വൈസ് പ്രസിഡന്‍റ് വി ടി ബല്‍റാമും തുടങ്ങിയവച്ച പരിഹാസം സോഷ്യൽ മീഡിയയിൽ ആളികത്തുകയാണ്. വേദിയിൽ നേരത്തെയെത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ ഒറ്റയ്ക്കിരുന്ന് മുദ്രാവാക്യം വിളിച്ചതും സമൂഹമാധ്യമങ്ങളിൽ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്. ബി ജെ പി സംസ്ഥാന അധ്യക്ഷന് വേദിയിൽ കിട്ടിയ കസേരയെ കൊച്ചി മെട്രോ ഉദ്ഘാടനത്തിന് മുന്‍ അധ്യക്ഷൻ കുമ്മനം പങ്കെടുത്തിതിനോട് ഉപമിച്ച് ട്രോളുകളും ഇറങ്ങി.
സദസിൽ ഇരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിക്കും ധനമന്ത്രിക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചായിരുന്നു മന്ത്രി റിയാസിന്‍റെ പോസ്റ്റ്. വേദിയിൽ രാജീവ് ചന്ദ്രശേഖര്‍ ഒറ്റയ്ക്കിരുന്ന ഫോട്ടോ പങ്കുവച്ചാണ് കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാമിന്‍റെ പരിഹാസം. സിനിമാ ഡയലോഗ് കടമെടുത്ത് നേരത്തെ പ്രതിപക്ഷ നേതാവിന് രാജീവ് ചന്ദ്രശേഖര്‍ നൽകിയ മറുപടിയെയും ട്രോളിയാണ് ബൽറാമിന്‍റെ പോസ്റ്റ്. സിപിഎം ബിജെപി മുന്നണി കണ്‍വീര്‍ വേദിയിൽ അല്ലാതെ എവിടെ ഇരിക്കുമെന്നാണ് രാഹുൽ മാങ്കൂട്ടത്തലിന്‍റെ കുത്ത്. സിപിഎം ബിജെപി അന്തര്‍ധാരയെന്ന് നേരത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ വേദിയിൽ ഇരിപ്പിടം നൽകിയത് പ്രധാനമന്ത്രിയുടെ ഓഫീസെന്നാണ് സിപിഎം നൽകുന്ന മറുപടി.