കർണാടക ഹാസനിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി അപകടം; മരിച്ചവരുടെ എണ്ണം ഒൻപതായി, 25 പേർക്ക് പരുക്ക്

ബംഗളൂരു : കർണാടക ഹാസനിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. യുവാക്കളാണ് മരിച്ചവരിൽ ഏറെയും. ദാരുണമായ അപകടത്തിൽ 25 പേർക്കാണ് പരുക്കേറ്റത്. അപകടത്തിൽ അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മറ്റ് നാല് പേർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ ഇടിച്ച് ട്രക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് അറസ്റ്റിലായ ഡ്രൈവർ ഭുവനേഷ് പറയുന്നു. ട്രക്ക് ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ദേശീയപാത 373 ൽ റോഡിൽ എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കിനെ ഒഴിവാക്കാൻ ട്രക്ക് ശ്രമിക്കുന്നതിനിടെയാണ് സംഭവം.

മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടത്തെ അനുശോചിച്ചു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.

More Stories from this section

family-dental
witywide