”ഇത് എന്റെ സൃഷ്ടിയല്ല, പക്ഷേ ക്യൂട്ടാണെന്ന് മെലാനിയ പറഞ്ഞു, കത്തോലിക്കര്‍ക്കും ശരിക്കും ഇഷ്ടപ്പെട്ടു”

വാഷിംഗ്ടണ്‍ : മാര്‍പാപ്പയുടെ വേഷത്തിലുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്യുന്നതിനിടെ ചിത്രത്തിന്റെ സൃഷ്ടിയില്‍ തനിക്ക് പങ്കില്ലെന്ന് ട്രംപ്.

സംഗതി തമാശയാണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളെല്ലാം വ്യാജ വാര്‍ത്തയാണെന്നും ട്രംപ് പറയുന്നു. മാത്രമല്ല, തന്റെ ഭാര്യ മെലാനിയയ്ക്ക് ആ ചിത്രം വളരെ ഇഷ്ടപ്പെട്ടെന്നും അത് ക്യൂട്ട് ആണെന്ന് അവര്‍ കണ്ടെത്തിയെന്നും ട്രംപ് പറയുന്നു. ട്രംപിന്റെ അഭിപ്രായത്തില്‍, പല കത്തോലിക്കര്‍ക്കും അത് ശരിക്കും ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു.

മാര്‍പാപ്പയുടെ വേഷത്തിലുള്ള ട്രംപിന്റെ ചിത്രം ട്രംപിന്റെ ട്രൂത്ത് സോഷ്യലിലാണ് ആദ്യം എത്തിയത്. പിന്നീട് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടും ഈ ചിത്രം പങ്കുവെച്ചിരുന്നു.

ട്രംപ് അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയതിന് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ചിത്രം പുറത്തെത്തിയത്. ചിത്രം വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. മാര്‍പാപ്പയോടുള്ള അനാരദവ് എന്ന നിലയിലും പ്രതികരണം എത്തിയിരുന്നു. എന്നാല്‍, മാധ്യമങ്ങളാണ് വിഷയം ഊതിവീര്‍പ്പിച്ച് ചര്‍ച്ചയാക്കിയതെന്നാണ് ട്രംപിന്റെ കുറ്റപ്പെടുത്തല്‍.

More Stories from this section

family-dental
witywide