ഇല്ലിനോയിയില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കാന്‍ അനുവദിക്കണം; സുപ്രീം കോടതിയോട് അനുമതി തേടി ട്രംപ് ഭരണകൂടം

ഷിക്കാഗോ : ഷിക്കാഗോയില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നത് തടഞ്ഞ കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അടിയന്തര സ്റ്റേ അപേക്ഷ സമര്‍പ്പിച്ച് ട്രംപ് ഭരണകൂടം. ‘ഒക്ടോബര്‍ 9-ന് ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് ഈ കോടതി പൂര്‍ണ്ണമായും സ്റ്റേ ചെയ്യണം,’ എന്നാണ് സോളിസിറ്റര്‍ ജനറല്‍ ജോണ്‍ സോവറിന്റെ ഫയലിംഗില്‍ പറയുന്നത്. കീഴ്‌ക്കോടതി ഉത്തരവ് ‘പ്രസിഡന്റിന്റെ അധികാരത്തെ ബാധിക്കുകയും ഫെഡറല്‍ ഉദ്യോഗസ്ഥരെയും സ്വത്തുക്കളെയും അനാവശ്യമായി അപകടത്തിലാക്കുകയും ചെയ്യുന്നു’ എന്നും സോവര്‍ വാദിച്ചു.

ഷിക്കാഗോയില്‍ അക്രമത്തിനുള്ള സാധ്യതയുണ്ടെന്നും അത് കണക്കിലെടുത്ത്, നിലവിലെ അപേക്ഷ പരിഗണിക്കുന്നത് വരെ കീഴ്‌ക്കോടതി ഉത്തരവിന് അടിയന്തര ഭരണപരമായ സ്റ്റേ അനുവദിക്കണമെന്നും സുപ്രീം കോടതിയോട് ഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇല്ലിനോയ് സംസ്ഥാനത്തെ ഷിക്കാഗോയില്‍ നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പത്താം ഭേദഗതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കീഴ്‌ക്കോടതി ഉത്തരവിനെ റദ്ദാക്കാന്‍ അപ്പീല്‍ കോടതി തയ്യാറാകാതിരുന്നത്. ഇതിനെതിരെയാണ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചത്.

Trump administration seeks Supreme Court permission to deploy National Guard in Illinois

More Stories from this section

family-dental
witywide