
ട്രംപ് ഭരണകൂടത്തിൻ്റെ സർക്കാർ അടച്ചുപൂട്ടലിൽ ആഭ്യന്തര ആരോഗ്യ ഏജൻസിയായ Centers for Disease Control and Prevention (CDC) ലെ പത്തൊമ്പതിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന സിഡിസി യുടെ വാഷിങ്ടൺ ഓഫീസ് മുഴുവനായി അടച്ചുപൂട്ടിയതായും റിപ്പോർട്ടിൽ പറയുന്നു.അതേസമയം, സിഡിസി ജീവനക്കാരുടെ പിരിച്ചു വിടലിൽ അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇതിനുമുമ്പ്, ട്രംപ് ഭരണകൂടം അടച്ചുപൂട്ടലിനിടയിൽ പതിനായിരക്കണക്കിന് ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം നടപ്പിലാക്കുന്നതായി അറിയിച്ചിരുന്നു.ആരോഗ്യം, ഹോംലൻഡ് സെക്യൂരിറ്റി, ട്രഷറി,കൊമേഴ്സ് തുടങ്ങിയ വകുപ്പുകളിലായി തൊഴിലിനിരക്ക് കുറക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്ത കുറച്ചു ദിവസത്തിനുള്ളിൽ കണക്കുകൾ പുറത്തുവിടുമെന്നും പക്ഷേ ഇത് വളരെ വലിയതായിരിക്കുമെന്നും ട്രംപ് വെള്ളിയാഴ്ച ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.