വാഷിംങ്ടൺ: ട്രംപ് ഭരണത്തിൻ്റെ ഷട്ട്ഡൗൺ 22 ദിവസങ്ങളായി തുടരുന്നതിനാൽ ദുരിതത്തിലായ എല്ലാ ഫെഡറൽ ജീവനക്കാർക്കും ശമ്പളം നൽകാനായി ഒരു പുതിയ ബിൽ ഡെമോക്രാറ്റിക് സെനറ്റർമാർ തയാറാക്കുകയാണ്. ഏകദേശം 9 ലക്ഷത്തോളം ഫെഡറൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങുകയോ, ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരികയോ ചെയ്യുന്ന അവസ്‌ഥയിലാണ് .
റിപ്പബ്ലിക്കൻ പാർട്ടി നിലവിൽ, അവശ്യസേവനം ചെയ്യുന്ന ജീവനക്കാർക്ക് മാത്രം ശമ്പളം നൽകാനുള്ള ബില്ലാണ് പരിഗണിക്കുന്നത്. എന്നാൽ, ജോലിക്ക് വരാൻ സാധിക്കാതെ വീട്ടിലിരിക്കുന്ന ജീവനക്കാർ ഉൾപ്പെടെ എല്ലാവർക്കും ശമ്പളം ഉറപ്പാക്കാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. ബിൽ പാസായാൽ അത് ചർച്ച ചെയ്യാൻ സഭയെ തിരികെ വിളിക്കാമെന്ന് ഹൗസ് സ്‌പീക്കർ മൈക്ക് ജോൺസൺ അറിയിച്ചു.
Trump administration shutdown; Democratic Party to introduce bill for salaries















