
വാഷിംഗ്ടൺ: അമേരിക്കയിൽ സർക്കാരിൻ്റെ അടച്ചുപൂട്ടൽ തുടരവേ ഏതൊക്കെ ഫെഡറൽ ഏജൻസി തൊഴിലാളികൾക്ക് “റെഡക്ഷൻ ഇൻ ഫോഴ്‌സ്” (RIF) നോട്ടീസുകൾ അയച്ചുവെന്നും എത്ര മൊത്തം തൊഴിലാളികളെ ഇത് ബാധിച്ചുവെന്നും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ട്രംപ് ഭരണകൂടം പുറത്തുവിട്ടു.
ഏഴ് ഫെഡറൽ ഏജൻസികളിലായി 4,000-ത്തിലധികം തൊഴിലാളികൾക്ക് പിരിച്ചുവിടൽ നോട്ടീസുകൾ നൽകിയതായി ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് അറിയിച്ചു. അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസും എഎഫ്എൽ-സിഐഒയും സമർപ്പിച്ച സംയുക്ത ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം വരെ ട്രഷറി, ആരോഗ്യം, ഹ്യൂമൻ സർവീസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ നോട്ടീസുകൾ അയച്ചതെന്ന് വ്യക്തമാക്കി.
ഫയലിംഗ് പ്രകാരം, വാണിജ്യം -ഏകദേശം 315 ജീവനക്കാർ, വിദ്യാഭ്യാസം – ഏകദേശം 466 ജീവനക്കാർ, ഊർജ്ജം -ഏകദേശം 187 ജീവനക്കാർ, ഹെൽക്ക്- ഹ്യൂമൻ സർവീസ്: ഏകദേശം 1,100 ഉം 1,200 ജീവനക്കാർ, ഭവന-നഗരവികസനം – ഏകദേശം 442 ജീവനക്കാർ, ആഭ്യന്തര സുരക്ഷ – ഏകദേശം 176 ജീവനക്കാർ, ട്രഷറി – ഏകദേശം 1,446 ജീവനക്കാർ, പരിസ്ഥിതി സംരക്ഷണ ഏജൻസി വെള്ളിയാഴ്ച ഏകദേശം 20 മുതൽ 30 വരെ ജീവനക്കാരെ ആർഐഎഫ് അവരെ ബാധിച്ചേക്കാമെന്നും അറിയിച്ചു.