ട്രംപിന്‍റെ ‘കടക്ക് പുറത്ത്’! ഒറ്റയടിക്ക് അമേരിക്കൻ വിദേശകാര്യ വകുപ്പിൽ 15 ശതമാനം കടുംവെട്ട്, രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം

വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കവുമായി ട്രംപ് ഭരണകൂടം മുന്നോട്ട്. ഏകദേശം 15 ശതമാനം ജീവനക്കാരായ, 2000-ത്തോളം പേരെ പിരിച്ചുവിടാനാണ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയുടെ നേതൃത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട മെമോ നൽകുമെന്ന് വകുപ്പ് അറിയിച്ചു. ഈ പിരിച്ചുവിടൽ, വകുപ്പിന്റെ “വീർത്ത ബ്യുറോക്രസി” കുറയ്ക്കാനും കൂടുതൽ കാര്യക്ഷമമായ നയതന്ത്ര പ്രവർത്തനങ്ങൾ ഉറപ്പാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് റുബിയോ വ്യക്തമാക്കി.

ഈ നീക്കം, ട്രംപ് ഭരണകൂടത്തിന്റെ “അമേരിക്ക ഫസ്റ്റ്” നയത്തിന് അനുസൃതമായി സ്റ്റേറ്റ് ഡിപ്പാർട്മെന്റിനെ പുനഃസംഘടിപ്പിക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ്. 1300-ലധികം സിവിൽ സർവീസ് ജീവനക്കാരും 240-ലധികം ഫോറിൻ സർവീസ് ഓഫീസർമാരും ഉൾപ്പെടുന്ന ഈ പിരിച്ചുവിടൽ, 300-ലധികം ബ്യൂറോകളും ഓഫീസുകളും ഒഴിവാക്കുകയോ ലയിപ്പിക്കുകയോ ചെയ്യുന്നതിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. എന്നാൽ, ഈ കൂട്ട പിരിച്ചുവിടൽ അമേരിക്കയുടെ ആഗോള നയതന്ത്ര സ്വാധീനത്തെ ദുർബലപ്പെടുത്തുമെന്ന് വിമർശകരും മുൻ ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകുന്നു.

More Stories from this section

family-dental
witywide