വ്യക്തിഗത ഡാറ്റയും യോഗ്യതാ വിവരങ്ങളും നൽകിയില്ല; 21 ഡെമോക്രാറ്റ് ഭരണമുള്ള സംസ്ഥാനങ്ങളിൽ SNAP സഹായം നിർത്തുമെന്ന് ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്

അമേരിക്കയിലെ ഭക്ഷ്യസഹായ പദ്ധതിയായ SNAP (Supplemental Nutrition Assistance Program) സംബന്ധിച്ച പുതിയ ഫെഡറൽ നിബന്ധനകൾ പാലിച്ചില്ലെന്നാരോപിച്ച് 21 ‘ബ്ലൂ സ്റ്റേറ്റുകൾക്ക്’ സഹായം നിർത്താമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച പുറത്തിറങ്ങിയ വിവരങ്ങൾ പ്രകാരം, ട്രംപ് ഭരണകൂടം ആവശ്യപ്പെട്ട സ്വീകരിക്കുന്നവരുടെ വ്യക്തിഗത ഡാറ്റയും യോഗ്യതാ വിവരങ്ങളും 21 സംസ്ഥാനങ്ങൾ നൽകിയില്ല എന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്.

അതേസമയം, 29 ‘റെഡ് സ്റ്റേറ്റുകൾ’ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ചുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. നിർദ്ദേശം അവഗണിച്ചാൽ, ആ സംസ്ഥാനങ്ങളിലേക്ക് പോകുന്ന SNAP അഡ്മിനിസ്‌ട്രേറ്റീവ് ഫണ്ടുകൾ നിർത്തിവയ്ക്കേണ്ടിവരുമെന്ന് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ (USDA) സെക്രട്ടറി ബ്രുക്ക് റോളിൻസ് പറഞ്ഞു. ഡെമോക്രാറ്റ് സംസ്ഥാനങ്ങൾക്കു വീണ്ടും ഡാറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും പാലിച്ചില്ലെങ്കിൽ ഔദ്യോഗികമായി ഫണ്ടുകൾ നിർത്തുന്നതിനുള്ള മുന്നറിയിപ്പ് നൽകുമെന്നും USDA വക്താവ് വ്യക്തമാക്കി.

അതേസമയം, USDA ആവശ്യപ്പെടുന്ന ഈ ഡാറ്റ വ്യക്തിഗതവും നിയമപരമായി സംരക്ഷിക്കപ്പെട്ടതുമാണ് എന്ന വാദവുമായി, 21 സംസ്ഥാനങ്ങളും ചേർന്ന് ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇത് സ്വകാര്യത ലംഘിക്കുന്നതും, രാജ്യത്തെയും സംസ്ഥാനനിയമങ്ങളെയും വിരുദ്ധവുമാണ്, കുടിയേറ്റക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും സുരക്ഷാ ഭീഷണിയിലാകുമെന്നതുമാണ് എന്നാണ് സംസ്ഥാനങ്ങളുടെ വാദം.

കാലിഫോർണിയ, അരിസോണ, കൊളറാഡോ, കണക്റ്റിക്കട്ട്, ഡെലവെയർ, ഹവായ്, ഇല്ലിനോയിസ്, മെയ്ൻ, മേരിലാൻഡ്, മസാച്യുസെറ്റ്സ്, മിഷിഗൺ, മിനസോട്ട, നെവാഡ, ന്യൂജേഴ്‌സി, ന്യൂ മെക്സിക്കോ, ന്യൂയോർക്ക്, ഒറിഗോൺ, റോഡ് ഐലൻഡ്, വാഷിംഗ്ടൺ, വിസ്കോൺസിൻ, കെന്റക്കി എന്നി സംസ്ഥാനങ്ങളാണ് SNAP ഡാറ്റ വിഷയത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്ന 21 ബ്ലൂ സ്റ്റേറ്റുകൾ.

Trump administration warns of halting SNAP assistance in 21 Democratic-controlled states for not providing personal data and eligibility information

Also Read

More Stories from this section

family-dental
witywide