ട്രംപ് ഭരണകൂടം കമല ഹാരിസിന്റെ സീക്രട്ട് സര്‍വീസ് സുരക്ഷ പിൻവലിച്ചു

വാഷിങ്ടൺ ഡിസി: ട്രംപ് ഭരണകൂടം മുൻ വൈസ് പ്രസിഡന്റും 2024 ലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന കമല ഹാരിസിനുള്ള സീക്രട്ട് സർവീസ് സുരക്ഷ പിൻവലിച്ചു. സെപ്റ്റംബർ 1 മുതലാണ് സീക്രട്ട് സർവീസ് സുരക്ഷ ഇല്ലാതാക്കുക. 2025 ജനുവരിയിൽ ജോ ബൈഡൻ കമല ഹാരിസിൻ്റെ സുരക്ഷ ഒരു വർഷത്തേക്ക് നീട്ടിയിരുന്നു.

സീക്രട്ട് സർവീസ് സുരക്ഷയുടെ കാര്യത്തിൽ നിയമം അനുശാസിക്കുന്നവ ഒഴികെ, എക്സിക്യൂട്ടീവ് മെമ്മോറാണ്ടം വഴി മുമ്പ് അംഗീകരിച്ചിട്ടുള്ള സുരക്ഷാ സംബന്ധിയായ നടപടിക്രമങ്ങൾ, മുൻ വൈസ് പ്രസിഡൻ്റ് കമല ഡി. ഹാരിസ് എന്ന വ്യക്തിക്ക്, സെപ്റ്റംബർ 1 മുതൽ നിർത്തലാക്കാൻ ഞങ്ങൾക്ക് അധികാരമുണ്ടെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. ഇതനുസരിച്ചാണ് കമല ഹാരിസിന്റെ അധിക സുരക്ഷ 2025 സെപ്റ്റംബർ 1 മുതൽ പൂർണമായും പിൻവലിക്കുന്നത്.

യുഎസ് സീക്രട്ട് സർവീസിന്റെ പ്രൊഫഷണലിസത്തിനും, സമർപ്പണത്തിനും, സുരക്ഷയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും മുൻ വൈസ് പ്രസിഡൻ്റ് നന്ദിയുള്ളതായി കമല ഹാരിസിന്റെ മുതിർന്ന ഉപദേഷ്ടാവ് കിർസ്റ്റൺ അലൻ പറഞ്ഞു. സുരക്ഷാ ഏജൻസിയുടെ വിശ്വസ്‌തതയ്ക്കും പ്രൊഫഷണൽ ശൈലിക്കും കമല ഹാരിസ് നന്ദി പറഞ്ഞതായും അദ്ദേഹം അറിയിച്ചു.

കമല ഹാരിസിന്റെ ഓർമ്മക്കുറിപ്പായ ‘107 ഡേയ്‌സ്’ സെപ്റ്റംബർ 23 ന് പുറത്തിറക്കാൻ പോകുന്ന സമയത്താണ് ട്രംപിന്റെ ഈ പുതിയ നടപടി. കമല ഹാരിസിന്റെ ഈ പുതിയ പുസ്ത‌കത്തിൽ, അവർ തൻ്റെ ഹ്രസ്വമായ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവും അതിന്റെ അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്. സാധാരണ യുഎസിലെ മുൻ വൈസ് പ്രസിഡന്റുമാർക്ക് പദവി ഒഴിഞ്ഞതിന് ശേഷം 6 മാസത്തേക്ക് മാത്രമാണ് സീക്രട്ട് സർവീസ് സംരക്ഷണം ലഭിക്കുക.

More Stories from this section

family-dental
witywide