പുടിനെ വിശ്വസിക്കാമോ? ‘ഒരു മാസം കഴിഞ്ഞ് വിശദമായി പറയാം’, യുഎൻ പൊതുസഭക്കിടെ ട്രംപ്-സെലൻസ്കി നിർണായക കൂടിക്കാഴ്ച, യുക്രൈൻ്റെ ധീരമായ ചെറുത്തുനിൽപ്പിന് അഭിനന്ദനം

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. നിലവിലെ സൈനിക നീക്കങ്ങളും യുദ്ധത്തിന്റെ പരിണാമങ്ങളും ചർച്ചയായി. റഷ്യയുടെ ആക്രമണങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ, യുക്രൈന് സുരക്ഷാ ഗ്യാരന്റികൾ ഉറപ്പാക്കുന്നതിനുള്ള അമേരിക്കയുടെ വാഗ്ദാനം സെലൻസ്കി ഊന്നിപ്പറഞ്ഞു. റഷ്യയ്ക്കെതിരായ കൂടുതൽ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂറോപ്പിൻ്റെ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനെ യുക്രൈൻ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെ പങ്ക് നിർണായകമാണെന്ന് സെലൻസ്കി വ്യക്തമാക്കി.

യുക്രൈൻ സൈന്യത്തിന്റെ ധീരമായ ചെറുത്തുനില്പിനെ ട്രംപ് അഭിനന്ദിച്ചു. “യുക്രൈനിന്റെ പോരാളികൾ അവരുടെ ഭൂമി സംരക്ഷിക്കാൻ ധീരരായി നിലകൊള്ളുന്നു,” എന്ന് ട്രംപ് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ വിശ്വസിക്കാമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, “ഒരു മാസം കഴിഞ്ഞ് വിശദമായി പറയാം,” എന്ന് ട്രംപ് മറുപടി നൽകി. പുടിനും സെലൻസ്കിയും തമ്മിലുള്ള “ശക്തമായ വിദ്വേഷം” യുദ്ധപരിഹാരത്തെ ബാധിക്കുന്നുണ്ടെന്നും, സമാധാനത്തിനായി കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഈ കൂടിക്കാഴ്ച യുക്രൈൻ-റഷ്യ യുദ്ധത്തിലെ അമേരിക്കയുടെ നിലപാടിന് പുതിയ സൂചനകൾ നൽകുമെന്നാണ് പ്രതീക്ഷ.

More Stories from this section

family-dental
witywide