
വാഷിംഗ്ടണ്‍: പകരം തീരുവയില്‍ ചൈനക്കെതിരെ അടുത്ത കരു നീക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈന അമേരിക്കയ്ക്കുള്ള പരസ്പര തീരുവ 34 ശതമാനമെന്ന് പ്രഖ്യാപിച്ചതിന് 48 മണിക്കൂറിനുള്ളില്‍ ട്രംപ് ചൈനയ്ക്ക് മേല്‍ 50 ശതമാനം കൂടി അധിക തീരുവ പ്രഖ്യാപിച്ചു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യു.എസ്. പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യു.എസിനെതിരെ പകരം തീരുവ പ്രഖ്യാപിച്ചത്.
യുഎസ്-ചൈന വ്യാപാര യുദ്ധം രൂക്ഷമാകുന്നതോടെ എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും മേലുള്ള യുഎസ് തീരുവ ഇപ്പോള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 84 ശതമാനത്തിലെത്തുന്നു.
ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാകുന്ന 10 ശതമാനം ആഗോള തീരുവയെക്കൂടാതെയാണിത്. യുഎസിനെതിരെ ചൈന ഏര്‍പ്പെടുത്തിയ അധിക തീരുവ പിന്‍വലിക്കാന്‍ ട്രംപ് ചൈനയുടെ ഷി ജിന്‍പിങ്ങിന് 24 മണിക്കൂര്‍ അവസരം നല്‍കിയിരുന്നു. ഇത് പരാജയപ്പെട്ടാല്‍, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മൊത്തത്തില്‍ പുതുക്കിയ കണക്കുപ്രകാരം 94 ശതമാനം തീരുവ നല്‍കേണ്ടി വരും.