ഇന്ത്യയും ചൈനയും റഷ്യയുമായി അടുക്കുന്നതില്‍ കലിപ്പ്; ഇരു രാജ്യങ്ങള്‍ക്കും 100 % തീരുവ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനോട് ട്രംപ്

വാഷിംഗ്ടണ്‍ : റഷ്യയുമായി ഇന്ത്യും ചൈനയും വ്യാപാര, നയതന്ത്ര ബന്ധം തുടരുന്നതില്‍ കടുത്ത അതൃപ്തിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ 100% അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ് രംഗത്ത്.

റഷ്യയ്ക്കെതിരെ രണ്ടാംഘട്ട ഉപരോധം ഏര്‍പ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. റഷ്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തി യുദ്ധത്തില്‍ നിന്നു പിന്തിരിപ്പിക്കാനാണ് റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കു മേല്‍ തീരുവ ചുമത്തിയതെന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞത്. യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് സമാധാന ചര്‍ച്ചയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് ട്രംപ് വീണ്ടും ഭീഷണിയുടെ സ്വരം കടുപ്പിച്ചത്.

More Stories from this section

family-dental
witywide