പറഞ്ഞതുപോലെ ചെയ്തു ; ചര്‍ച്ചയ്ക്കു പിന്നാലെ പുട്ടിനെ വിളിച്ച് ട്രംപ്, പുടിനും സെലെന്‍സ്‌കിയും ഉള്‍പ്പെടുന്ന ഒരു ത്രിരാഷ്ട്ര ഉച്ചകോടി ലക്ഷ്യം

വാഷിംഗ്ടണ്‍ : യുക്രേനിയന്‍ പ്രസിഡന്റ് വോളിഡിമിര്‍ സെലെന്‍സ്‌കിയുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുടിനും സെലെന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച ക്രമീകരിക്കാനാണ് ട്രംപ് പുട്ടിനെ വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചര്‍ച്ചകള്‍ അവസാനിച്ചതിന് ശേഷം പുടിന്‍ തന്നില്‍ നിന്ന് ഒരു കോള്‍ പ്രതീക്ഷിക്കുന്നതായി ട്രംപ് തിങ്കളാഴ്ച രാവിലെ പറഞ്ഞിരുന്നു. പുടിനും സെലെന്‍സ്‌കിയും ഉള്‍പ്പെടുന്ന ഒരു ത്രിരാഷ്ട്ര ഉച്ചകോടി വേഗത്തില്‍ ക്രമീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പ്രതികരിച്ചു. പക്ഷേ പുടിന്‍ ഇതുവരെ ആ ആശയത്തോട് യോജിച്ചിട്ടില്ലെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. പുടിനുമായുള്ള ഉച്ചകോടി അവസാനിച്ചതിന് ശേഷം ട്രംപ് സെലെന്‍സ്‌കിയെയും സമാനമായി വിളിച്ചിരുന്നു. ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു.

സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയിലും യൂറോപ്യന്‍ നേതാക്കളുമായുള്ള ചര്‍ച്ചയിലും ത്രിരാഷ്ട്ര ഉച്ചകോടിയുടെ സാധ്യതയെക്കുറിച്ചും അതിനുശേഷം ഉടന്‍ ഒരു സമാധാന കരാറുണ്ടാകുമെന്നും ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം, പുടിന്‍-സെലെന്‍സ്‌കി കൂടിക്കാഴ്ചയുടെ തീയതി ട്രംപ് പ്രഖ്യാപിച്ചിട്ടില്ല, സ്ഥലവും തീരുമാനിച്ചിട്ടില്ല. എന്നിരുന്നാലും രണ്ടാഴ്ചയ്ക്കുള്ളില്‍ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide