വൈറ്റ് ഹൗസിൻ്റെ മുഖഛായ മാറ്റി ട്രംപ്, പുതിയ ബോൾ റൂമിൻ്റെ പണി പുരോഗമിക്കുന്നു

വാഷിങ്ടൺ: വൈറ്റ് ഹൗസിന്റെ കിഴക്കേ ഭാഗം പൂർണമായും പൊളിച്ചുമാറ്റി, പുതിയ ബോൾറൂം പണിയുന്ന പദ്ധതിക്ക് ആരംഭിച്ചു. ജാക്വലിൻ കെന്നഡിയുടെ പേരിലുള്ള പൂന്തോട്ടം ഉൾപ്പെടെയുള്ള ഈ ഭാഗമാണ് ഇപ്പോൾ പൊളിച്ചുമാറ്റിയിരിക്കുന്നത്. 30 കോടി ഡോളറിന്റെ (ഏകദേശം 2635 കോടി രൂപ) ഈ പദ്ധതിയിലൂടെ, വൈറ്റ് ഹൗസിന്റെ കിഴക്കേ ഭാഗത്ത് പുതിയ ബോൾറൂം പണിയുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ് കാലത്ത് (1933-45)പണിത പ്രസിദ്ധമായ ഈ കെട്ടിടം, പ്രഥമ വനിത എലീനർ റൂസ്വെൽറ്റ് അതിഥികളെ സ്വീകരിക്കാൻ ഉപയോഗിച്ചിരിന്നു. ഇതിന്റെ രണ്ടു നിലകളിലും ഔദ്യോഗിക ഇവന്റുകൾ, വിരുന്നുകൾ തുടങ്ങിയവ നടന്നിരുന്നു. ട്രംപ് കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ച 20 കോടി ഡോളറിൻ്റെ പദ്ധതിയുടെ ചെലവ് പിന്നീട് 25 കോടി ഡോളറിലേക്കും, കഴിഞ്ഞ വ്യാഴാഴ്‌ച 30 കോടി ഡോളറിലേക്കും ഉയർത്തി.

എന്നാൽ, “നികുതിദായകർക്കു യാതൊരു ചെലവും ഇല്ലാതെ” താനും തന്റെ സുഹൃത്തുക്കളും ചേർന്ന് ഈ പദ്ധതിക്ക് ഫണ്ടുകൾ നൽകുമെന്ന് ട്രംപ് പറഞ്ഞു.

Trump changes the face of the White House, builds a new ballroom

Also Read

More Stories from this section

family-dental
witywide