വെനസ്വേലയില്‍ രഹസ്യ ഓപ്പറേഷനുകള്‍ നടത്താന്‍ സിഐഎക്ക് അനുമതി നല്‍കി ട്രംപ്; മഡുറോയ്ക്ക് സമ്മര്‍ദ്ദമേറും

വാഷിങ്ടന്‍: വെനസ്വേലയ്ക്കുള്ളില്‍ രഹസ്യ ഓപ്പറേഷനുകള്‍ നടത്താന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ)യെ വ്യക്തിപരമായി അധികാരപ്പെടുത്തിയതായി
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തില്‍ നിന്നു നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ നീക്കം മഡുറോയുടെ സര്‍ക്കാരിനു മേലുള്ള സമ്മര്‍ദം കൂട്ടും. പുതിയ അധികാരം ലഭിച്ചതോടെ സിഐഎയ്ക്ക് വെനസ്വേലയില്‍ കൂടുതല്‍ ശക്തമായ ഓപ്പറേഷനുകള്‍ നടത്താന്‍ കഴിയും.

വെനസ്വേലക്കാര്‍ യുഎസിലേക്ക് അനധികൃതമായി കുടിയേറുന്നതും മയക്കുമരുന്ന് കടത്തുമാണ് പുതിയ നടപടികള്‍ക്ക് കാരണമെന്ന് ട്രംപ് മാധ്യമങ്ങളോടു വിശദീകരിച്ചു. നിക്കോളാസ് മറുഡോയെ ഇല്ലാതാക്കാനാണോ സിഐഎ ഓപ്പറേഷന്‍ നടത്തുന്നത് എന്ന ചോദ്യത്തിനു ട്രംപ് മറുപടി നല്‍കിയില്ല. മയക്കുമരുന്നു കടത്ത് കുറ്റങ്ങളില്‍ മഡുറോയെ അറസ്റ്റ് ചെയ്യാനും ശിക്ഷിക്കാനും സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യുഎസ് ഭരണകൂടം 50 ദശലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.

Trump confirmed that he personally authorized the CIA to conduct covert operations inside Venezuela

More Stories from this section

family-dental
witywide