റഷ്യൻ ഊർജ്ജ ഉപരോധത്തിൽ നിന്ന് ഹംഗറിയെ ഒരു വർഷത്തേക്ക് ഒഴിവാക്കി ട്രംപ്

റഷ്യൻ ഊർജ്ജ ഉപരോധത്തിൽ നിന്ന് ഹംഗറിയെ ഒരു വർഷത്തേക്ക് ഒഴിവാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്നതിനെതിരെയുള്ള ഉപരോധങ്ങളിൽ നിന്നാണ് ഹംഗറിയെ ഒഴിവാക്കിയത്. അതേസമയം ഈ അനുകൂല്യം ഹംഗറിയ്ക്ക് ഒരു വർഷത്തേക്ക് മാത്രമാണെന്ന് വൈറ്റ് ഹൗസ് ബിബിസിയോട് വ്യക്തമാക്കി. ഹംഗറിയ്ക്ക് മറ്റ് ഉറവിടങ്ങളിൽ നിന്ന് എണ്ണയും ഗ്യാസും ലഭിക്കുന്നത് ബുദ്ധിമുട്ടാണ്, അതിനാൽ മാത്രമാണ് ഒരു പരിഗണന നൽകുന്നതെന്ന് വൈറ്റ് ഹൗസിൽ ഹംഗറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് പറഞ്ഞു.

ഈ തീരുമാനം ഓർബാൻ വലിയ വിജയമായാണ് കണക്കാക്കുന്നത്. ഉപരോധങ്ങൾ ഹംഗറിയുടെ സമ്പദ്‌വ്യവസ്ഥ തകർക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. യു.എസ് ഹംഗറിയ്ക്ക് എണ്ണയും ഗ്യാസിനുമുള്ള ഉപരോധങ്ങളിൽ നിന്ന് പൂർണ്ണമായും പരിമിതിയില്ലാത്ത ഒഴിവ് നൽകിയെന്നാണ്. ഹംഗറിയുടെ വിദേശകാര്യ മന്ത്രി പീറ്റർ സിയാർട്ടോ എക്സ്-ൽ (മുൻ ട്വിറ്റർ) പോസ്റ്റുചെയ്തത്. എന്നാൽ ബിബിസിയോട് സംസാരിച്ച ഉദ്യോഗസ്ഥൻ അത് ഒരു വർഷത്തേക്കുള്ളതാണെന്ന് വ്യക്തമാക്കി.

കൂടാതെ യു.എസ്.യിൽ നിന്ന് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള പ്രകൃതി വാതകം വാങ്ങാമെന്നും കൂടിക്കാഴ്ചയിൽ ഹംഗറി സമ്മതിച്ചിട്ടുണ്ട്. ഓർബാൻ റഷ്യയുമായി നല്ല ബന്ധം നിലനിർത്തിയതും, ട്രംപിന്റെ കുടിയേറ്റ-സാമൂഹിക വിഷയങ്ങളിലെ നിലപാടുകൾ പിന്തുണച്ചതുമാണ് അദ്ദേഹത്തിന് ഈ പ്രത്യേക പരിഗണന ലഭിക്കാൻ കാരണമായത് എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ഇരുവരും യുക്രെയ്ൻ യുദ്ധത്തെ കുറിച്ചും ചർച്ച ചെയ്തു. ഓർബാന് പുടിനെ നന്നായി അറിയാം. റഷ്യ- യുക്രെയിൻ യുദ്ധം അധികം വൈകാതെ അവസാനിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞു.

Trump exempts Hungary from Russian energy sanctions for one year

More Stories from this section

family-dental
witywide