
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ കാബിനറ്റ് യോഗം ഇന്ന് വൈറ്റ് ഹൗസിൽ ചേരും. എല്ലാ വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. കാബിനറ്റ് അംഗമല്ലാത്ത ഡോജ് തലവൻ ഇലോൺ മസ്‌ക്കും യോഗത്തിനുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ ലോകത്തെ ഞെട്ടിച്ച നിരവധി തീരുമാനങ്ങൾ കൈക്കൊണ്ട ട്രംപ് ഭരണകൂടത്തിന്‍റെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ കൂടുതൽ കടുത്ത തീരുമാനങ്ങളുണ്ടാകുമോ എന്നത് കണ്ടറിയണം. അതുകൊണ്ടുതന്നെ ലോകം വൈറ്റ് ഹൗസിലേക്ക് ഉറ്റുനോക്കുകയാണ്.
Tags:















