ലോകനേതാക്കൾ അമ്പരന്നു, വൈറ്റ് ഹൗസിന് സ്വർണത്തിളക്കം! ട്രംപ് സ്വന്തം ചെലവിൽ ആഡംബര അലങ്കാരം നടത്തിയെന്ന് വെളിപ്പെടുത്തൽ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിന് 24 ക്യാരറ്റ് സ്വർണം ഉപയോഗിച്ച് ആഡംബര അലങ്കാര പണികൾ നടത്തി. ഈ അലങ്കാരങ്ങൾക്കായുള്ള മുഴുവൻ ചെലവും ട്രംപ് സ്വന്തം കീശയിൽ നിന്നാണ് വഹിച്ചതെന്ന വെളിപ്പെടുത്തൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഓവൽ ഓഫീസിനെയും ക്യാബിനറ്റ് റൂമിനെയും സ്വർണത്തിന്റെ തിളക്കത്താൽ മനോഹരമാക്കിയ ഈ നീക്കം, ലോകനേതാക്കളെ വരെ അമ്പരപ്പിച്ചതായി ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറയുന്നു.

വൈറ്റ് ഹൗസിന്റെ മേൽക്കൂര, വാതിലുകൾ, ഫ്രെയിമുകൾ എന്നിവയിലും ശുദ്ധമായ സ്വർണം ഉപയോഗിച്ചിട്ടുണ്ട്. ഫോക്‌സ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, വൈറ്റ് ഹൗസിന് പുതിയ മുഖം വേണമെന്ന് ട്രംപ് നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയെ തുടർന്നാണ് ഓവൽ ഓഫീസിൽ സ്വർണാഭരണങ്ങൾ പ്രദർശിപ്പിക്കുകയും മറ്റ് അലങ്കാരങ്ങൾ നടത്തുകയും ചെയ്തത്. ഈ മാറ്റങ്ങളെ ‘സുവർണകാലത്തിന്റെ സുവർണ ഓഫീസ്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്, ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide