വ്യാപാര ഉടമ്പടി അവസാനിക്കാന്‍ മണിക്കൂറുകള്‍ ; ചൈനയെ ചേര്‍ത്തുപിടിച്ച് ട്രംപ്, അധിക തീരുവ 90 ദിവസത്തേക്ക് വൈകിപ്പിച്ചു

വാഷിങ്ടന്‍: അധിക തീരുവയുടെ കാര്യത്തില്‍ ലോകത്തെ വിറപ്പിക്കാന്‍ ശ്രമിക്കുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വക ചൈനയ്ക്ക് തലോടല്‍. യുഎസും ചൈനയും തമ്മിലുള്ള പുതിയ വ്യാപാര ഉടമ്പടി അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ഈടാക്കുന്നത് വൈകിപ്പിച്ച് ട്രംപ് ഉത്തരവിറക്കി. അധിക താരിഫുകള്‍ ഈടാക്കുന്നത് 90 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണലും സിഎന്‍ബിസിയും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം,

ട്രംപ് അധികാരമേറ്റതിനു പിന്നാലെ ഈ വര്‍ഷം തുടക്കത്തില്‍ത്തന്നെ യുഎസും ചൈനയും പരസ്പരം ഉല്‍പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചുകൊണ്ട് വ്യാപാര യുദ്ധം കടുപ്പിച്ചിരുന്നു. തുടര്‍ന്ന് മേയില്‍ ഇരു രാജ്യങ്ങളും അവ താല്‍ക്കാലികമായി കുറയ്ക്കാന്‍ സമ്മതിക്കുകയായിരുന്നു. 90 ദിവസത്തെ കാലാവധി നീട്ടിയതോടെ നവംബര്‍ ആദ്യത്തില്‍ ചൈനയ്ക്ക് നല്‍കിയ ഇളവ് അവസാനിക്കും.