
ആംസ്റ്റര്‍ഡാം: നാറ്റോ ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നെതര്‍ലാന്‍ഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ എത്തി. നാറ്റോ സുരക്ഷാ സഖ്യത്തിലെ 32 നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തുമെന്നും ഡച്ച് രാജാവ് ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2019ന് ശേഷം യുഎസ് പ്രസിഡന്റിന്റെ ആദ്യ നാറ്റോ ഉച്ചകോടിയാണിത്.
പ്രാദേശിക സമയം 7:30 ന് ട്രംപിന്റെ വിമാനം ആംസ്റ്റര്‍ഡാമിലെ ഷിപോള്‍ വിമാനത്താവളത്തില്‍ ഇറങ്ങി. എയര്‍ഫോഴ്സ് വണ്ണില്‍, പ്രസിഡന്റിനൊപ്പം യാത്ര ചെയ്യുന്ന പത്രപ്രവര്‍ത്തകരായ പ്രസ് ‘പൂളിലെ’ അംഗങ്ങളുമായി ട്രംപ് സംസാരിച്ചതായും ഇറാനെതിരായ കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് പിന്മാറിയതിന് ഇസ്രായേലിനെ പ്രശംസിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഉച്ചകോടിക്കിടെ യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.