
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പുകഴ്ത്തി യുക്രയ്ന്‍ സമാധാന കരാര്‍ ചര്‍ച്ചയ്‌ക്കെത്തിയ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ. ട്രംപിനെ ‘പ്രായോഗിക സമാധാന സൃഷ്ടാവ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വാഷിംഗ്ടണ്‍ ഡിസിയില്‍ മറ്റ് ചില യൂറോപ്യന്‍ നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചര്‍ച്ചകള്‍ വളരെ വിജയകരമായിരുന്നു എന്നും ട്രംപ് റഷ്യ-യുക്രെയ്ന്‍ യുദ്ധം നിര്‍ത്താന്‍സമ്മര്‍ദ്ദം ചെലുത്തുകയും അതിനായുള്ള വഴികളും തേടുന്നുണ്ടെന്നും റുട്ടെ പറയുന്നു. പുടിനുമായുള്ള സംഭാഷണം ആരംഭിക്കുന്നത് പ്രധാനമായിരുന്നുവെന്നും റഷ്യ, യുഎസ്, യുക്രെയ്ന്‍ എന്നിവരുമായി ഒരു ത്രികക്ഷി കൂടിക്കാഴ്ചയ്ക്കായി ട്രംപ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്ന്‍ നാറ്റോയില്‍ അംഗത്വം ലഭിക്കുമെന്ന തരത്തില്‍ ചര്‍ച്ചയ്ക്കു മുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ട്രംപ് തന്നെ അതു നിഷേധിക്കുകയും ചെയ്തിരുന്നു.