അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് നടത്തിയ ഏറ്റവും പുതിയ ഫോൺ വിളിയിൽ ശക്തമായ മുന്നറിയിപ്പ് നല്‍കിയതായി മയാമി ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. നിങ്ങൾക്കും നിങ്ങളുടെ അടുത്തവർക്കും സുരക്ഷിതരാകാം, പക്ഷേ രാജ്യം വിടണമെന്നാണ് ട്രംപ് പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. മഡൂറോക്കും ഭാര്യ സിലിയ ഫ്ലോറസിനും മകനും കൂടാതെ ചില ഉന്നത സഹപ്രവർത്തകർക്കും സുരക്ഷിതമായി രാജ്യം വിട്ടുപോകാൻ സൗകര്യം ഒരുക്കാമെന്നാണ് അമേരിക്കയുടെ വാഗ്ദാനം എന്നാണ് റിപ്പോർട്ടുകൾ.
ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, മഡൂറോയുമായി അടുത്തിടെ സംസാരിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ട്രംപ് വെനസ്വേലൻ വ്യോമ ഗതാഗതം “പൂർണ്ണമായി അടച്ചിരിക്കുന്നു” എന്ന് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കുശേഷമായിരുന്നു ഈ പ്രതികരണം. അതേസമയം, അമേരിക്ക കരീബിയൻ സമുദ്രത്തിലെ സൈനിക സാന്നിധ്യം വർധിപ്പിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം വീണ്ടും കനക്കുകയാണ്.
വെനസ്വേലൻ പ്രസിഡന്റ് ഇപ്പോൾ തന്നെ രാജി വെക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഭാഷണം പരാജയപ്പെട്ടതോടെ ട്രംപ് വെനസ്വേലക്കെതിരെ യുഎസ് നിലപാട് ശക്തമാക്കി. സൈനിക പ്രവർത്തനങ്ങൾ വളരെ പെട്ടെന്ന് ആരംഭിക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് വിമാന കമ്പനികൾക്ക് വെനസ്വേലൻ ആകാശപാതയിൽ പ്രവേശിക്കരുതെന്നും ട്രംപ് ഉത്തരവിട്ടു.
അന്താരാഷ്ട്ര വിമാനങ്ങൾ വെനസ്വേലയ്ക്ക് മുകളിലൂടെ പറക്കാതെ വഴിതിരിച്ചപ്പോഴേക്കും വെനസ്വേല ചില വിദേശ എയർലൈൻസുകളുടെ പ്രവർത്തനാനുമതിയും റദ്ദാക്കി. അമേരിക്ക “കൊളോണിയൽ ആക്രമണം” നടത്തുകയാണെന്നും വെനസ്വേല ആരോപിച്ചു.
ഫെന്റനിൽ, ഒപിയോയിഡ്, കൊക്കെയ്ൻ—ഈ വഴികളിലൂടെ ഒരു യുദ്ധം ഞങ്ങളിലേക്ക് വരുന്നു. വെനസ്വേലയാണ് ഇതിന് വലിയ പങ്ക് വഹിക്കുന്നത്. കഴിഞ്ഞ വർഷം 1 ലക്ഷം അമേരിക്കക്കാർ മരണത്തിന് കീഴടങ്ങിയെന്ന് യുഎസ് സെനറ്റർ ഡേവ് മക്കോർമിക്ക് ഫോക്സ് ന്യൂസിനോട് പറഞ്ഞു. അതേസമയം, കരീബിയൻ സമുദ്രത്തിലെ സംശയാസ്പദ ഡ്രഗ് ബോട്ടുകൾ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ നാവിക നടപടികളും ആരംഭിച്ചു.
Trump-Maduro telephone conversation turns into conflict; Strict warning to leave Venezuela, conflict intensifies














