വാഷിംഗ്ടൺ: മിനസോട്ടയിലെ സൊമാലിയക്കാർക്കെതിരെ രൂക്ഷ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കാബിനറ്റ് യോഗത്തിനിടെയാണ് ഡൊണാൾഡ് ട്രംപ്വിദേശികൾക്കെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയത്. സൊമാലിയയിൽ നിന്നുള്ള കുടിയേറ്റക്കാരെ ചവറ് എന്ന് വിളിച്ച ട്രംപ് സൊമാലിയക്കാർക്കെതിരെ ഭരണകൂടം കുടിയേറ്റ നടപടികൾ വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ഇവരെ നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്നുമാണ് വിശദമാക്കി.
സൊമാലിയയിൽ നിന്ന് കുടിയേറി അമേരിക്കൻ പൗരനായ ഡെമോക്രാറ്റ് കോൺഗ്രസ് പ്രതിനിധിയായ ഇൽഹാൻ ഒമറിനെയും ട്രംപ് രൂക്ഷമായി വിമർശിച്ചു. അമേരിക്കയ്ക്കായി അവർ ഒന്നും ചെയ്യുന്നില്ല. സത്യസന്ധമായി പറയുകയാണെങ്കിൽ അവരെ നമ്മുടെ രാജ്യത്ത് വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, രാജ്യത്തേക്ക് ചവറുകൾ സ്വീകരിക്കുന്നത് തുടരുകയാണെങ്കിൽ നമ്മൾ തീർച്ചയായും തെറ്റായ ദിശയിലാണ് പോവുന്നത് എന്നാണ് ട്രംപ് ക്യാബിനറ്റ് യോഗത്തിൽ സംസാരിച്ചത്.
ഒമറിനെയും ചവർ എന്ന് വിളിച്ച ട്രംപ് സൊമാലിയക്കാർ ഒന്നും ചെയ്യാതെ പരാതി പറയുക മാത്രമാണ് ചെയ്യുന്നതെന്നും പറഞ്ഞു. നരകത്തിൽ നിന്ന് വന്ന അവർക്ക് മോശം കാര്യങ്ങളേ ചെയ്യാനുള്ളു. അവരെ നമ്മുടെ രാജ്യത്തിന് വേണ്ട. അവർ വന്ന സ്ഥലത്തേക്ക് പോയി പ്രശ്നങ്ങൾ പരിഹരിക്കട്ടെയെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, സൊമാലി വിഭാഗക്കാർ താമസിക്കുന്ന മിനെ പോളിസ് സെന്റ് പോൾ മെട്രോ ഭാഗത്ത് നാട് കടത്തൽ നടപടികൾ ഊർജ്ജിതമായതായാണ് ന്യൂയോർക്ക് ടൈംസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. പ
അമേരിക്കയിൽ ഏറ്റവുമധികം സൊമാലിയൻ വംശജരുള്ള മേഖലയാണ് മിനെപോളിസ്. 80000ത്തോളം സൊമാലി വംശജരാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ ഏറിയ പങ്കും യുഎസ് പൗരന്മാരും നിയമാനുസൃതമായി താമസിക്കുന്നവരുമാണെന്നാണ് മിനെപോളിസ് മേയർ ജേക്കബ് ഫ്രേ വ്യക്തമാക്കുന്നത്.
Trump makes harsh remarks against Somalis in Minnesota; Immigrants from Somalia are trash















